കേരളത്തിന് എയിംസില്ല; വീണ്ടും ത‍ഴഞ്ഞ് മോദി സര്‍ക്കാര്‍

ഈ വർഷത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന് എംസില്ലെന്ന് പ്രഖ്യാപനവുമായി ധനമന്ത്രി നിർമല സീതാരാമൻ. പൂർണമായും കേരളത്തെ തഴഞ്ഞ ഒരു ബജറ്റാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. കേരളത്തിന്റെ ഒരു ആവശ്യവും കേന്ദ്രം പരിഗണിച്ചിട്ടില്ല. ഇത്തവണ കേരളത്തിന് എയിംസ് കിട്ടും എന്ന് വലിയ രീതിയിലുള്ള പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ ആ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ച് കൊണ്ടാണ് ഇത്തവണത്തെ ബഡ്ജറ്റ് പ്രഖ്യാപനം.

Also read:സ്വർണം, വെള്ളി വില കുറയും; പ്ലാസ്റ്റിക്കിന് കൂടും: അറിയാം നിത്യോപയോഗ സാധനങ്ങളിലെ ബജറ്റ് ഇടപെടൽ

അതേസമയം, കേരളത്തിന്‌ എയിംസ് വേണമെന്ന ആവശ്യം രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ചിരുന്നു. ആരോഗ്യ മേഖലയിൽ നിർണായക നേട്ടങ്ങൾ ഉണ്ടായിട്ടും കേരളത്തിന്‌ മതിയായ പരിഗണന ലഭിക്കുന്നില്ലെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് സംസ്ഥാന സർക്കാർ ശുപാർശ നൽകിയതാണ്. നിരവധിത്തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായിട്ടില്ലെന്നും എം പി പറഞ്ഞു. കേന്ദ്രസർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിന് വേഗത്തിലുള്ള അംഗീകാരം നൽകണമെന്നും ​​ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News