കേരളത്തിന് കെ റെയില്‍ ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. നിലവിലെ റെയില്‍ പാതയില്‍ ട്രാക്കുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം കൂടുതല്‍ ചോദ്യങ്ങള്‍ക്ക് താന്‍ റെയില്‍വേ മന്ത്രിയല്ലെന്നു പറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞു മാറുകയും ചെയ്തു.
ALSO READ:ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ; എട്ട് മാവോയിസ്റ്റുകളെ വധിച്ചു
തൃശൂര്‍ പൂങ്കുന്നം മുരളീ മന്ദിരത്തില്‍ കെ കരുണാകരന്റെയും കല്യാണിക്കുട്ടി അമ്മയുടെയും സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. കേരളത്തിന് കെ റെയില്‍ ആവശ്യമില്ലെന്നാണ് തന്റെ വ്യക്തിപരമായ നിലപാട്. ആവശ്യമായ സൗകര്യം നമുക്കുള്ളപ്പോള്‍ ജനദ്രോഹവും പ്രകൃതി ദ്രോഹവും എന്തിന് അടിച്ചേല്‍പിക്കണമെന്നും സുരേഷ് ഗോപി ചോദിച്ചു.
ALSO READ:‘അരുന്ധതി റോയിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ജനാധിപത്യവിരുദ്ധം’: സീതാറാം യെച്ചൂരി
അതേസമയം നിലവിലെ റെയില്‍ പാതയിലെ ട്രാക്കുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. വേണമെങ്കില്‍ രണ്ടു റെയില്‍വേ ട്രാക്കുകള്‍ കൂടി ഇപ്പോഴത്തെ റെയില്‍വേ സംവിധാനത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്നു പറഞ്ഞ സുരേഷ് ഗോപി ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങള്‍ക്ക് താന്‍ റെയില്‍വേ മന്ത്രിയല്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here