സീ പ്ളെയിന്‍ പദ്ധതിയില്‍ കേരളത്തിന് തിരിച്ചടി, കേരളത്തെ ഒഴിവാക്കി കേന്ദ്രം

സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും എയ്റോഡ്രോമുകളെ ബന്ധിപ്പിച്ചുള്ള റൂട്ടിലാണ് കേരളത്തെ ഒഴിവാക്കിയത്. തെരഞ്ഞെടുത്ത 56 റൂട്ടുകളില്‍ കേരളം ഇല്ല. ഉഡാന്‍ പദ്ധതിയുടെ ഭാഗമായുള്ള സീ പ്ളെയിന്‍ റൂട്ടില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തന്നെയാണ് ലോക്സഭയെ രേഖാമൂലം അറിയിച്ചത്. ബെന്നി ബഹനാന്‍ എം.പിയുടെ ചോദ്യത്തിനായിരുന്നു വ്യോമയാന മന്ത്രിയുടെ മറുപടി.

ഗുജറാത്ത്, അസം, തെലുങ്കാന, ആന്ധ്രപ്രദേശ്, ഗോവ, ഹിമാചൽപ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളാണ് ഉഡാന്‍ പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ പുതിയ സീപ്ലെയിൻ റൂട്ടുകളിൽ ഉൾപ്പെട്ടിട്ടുള്ളത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കേരളം ഈ പദ്ധതിയുടെ മാപ്പില്‍ വരാത്തത് കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്ട്രീയ താല്പര്യമാണെന്ന വിമര്‍ശനം ശക്തമാവുകയാണ്.

ഉഡാന്‍ പദ്ധതിയുടെ ഭാഗമായി നിലവിൽ 9 ഹെലിപോർട്ടുകളും, രണ്ട് വാട്ടർ എയ്റോഡ്രോമുകളും 74 വിമാനത്താവങ്ങളെ ബന്ധിപ്പിക്കുന്ന 469 റൂട്ടുകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ2016 ഒക്ടോബര്‍ 10ന് ആരംഭിച്ച ഉഡാൻ പദ്ധതിയിൽ അനുവദിച്ച 948 റൂട്ടുകളിൽ ഇപ്പോൾ പ്രവർത്തനക്ഷമമായുള്ളത് കേവലം 469 റൂട്ടുകൾ മാത്രമാണെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകിയ കണക്കുകളിൽ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News