ലക്ഷദ്വീപില്‍ കേരള സിലബസ്‌ ഒഴിവാക്കിയ നടപടി; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി വി.ശിവന്‍കുട്ടി

ലക്ഷദ്വീപില്‍ നിന്ന് കേരള സിലബസ് ഒഴിവാക്കുന്നതിനെതിരെ കേന്ദ്രത്തിന് കത്ത് അയച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് ആണ് കത്ത് അയച്ചതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കത്തയച്ചതെന്നും ആലപ്പുഴിലെ നവകേരള സദസില്‍ അദ്ദേഹം വ്യക്തമാക്കി. ലക്ഷദ്വീപില്‍ മലയാളം മീഡിയം ഒഴിവാക്കി, കേരളത്തിന്റെ എസ് സി ഇ ആര്‍ ടി സിലബസിന് പകരം സിബിഎസ്ഇ സിലബസ് നടപ്പാക്കാനാണ് തീരുമാനമായത്.

ALSO READ: ലിസ്റ്റിൽ ഒന്നാമത് തലൈവരല്ല, ഞെട്ടലോടെ ആരാധകർ; മുന്നിലെത്തിയത് ആ താരം, രണ്ടാമനെ ട്രോളി സോഷ്യൽ മീഡിയ

അടുത്ത അധ്യയന വര്‍ഷം മുതല്‍ സിബിഎസ്ഇ സിലബസിലേക്ക് മാറാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. മലയാളം കരിക്കുലത്തില്‍ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്കാണ് നിര്‍ദ്ദേശം. ഒന്നാം ക്ലാസ് മുതല്‍ പ്രവേശനം ഇനി സിബിഎസ്ഇ പ്രകാരമായിരിക്കുമെന്നാണ് ഉത്തരവിലുളളത്. നിലവില്‍ 9,10 ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് മലയാളം മീഡിയം തുടരാം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ് നടപടിയെന്നാണ് ഉത്തരവില്‍ വിശദീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News