കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ; കൂടെ ഗ്രൂപ്പ് എയിൽ നിന്ന് ഗോവയും അസമും സർവീസസും

കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ. ഗ്രൂപ്പ് എയിൽ നിന്ന് ഗോവയും അസമും സർവീസയുമാണ് കേരളത്തോടൊപ്പം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. ബുധനാഴ്ച നടന്ന മേഘാലയ – ഗോവ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കേരളം ഗ്രൂപ്പില്‍ നിന്ന് ക്വാർട്ടറിൽ പ്രവേശിച്ചത്. നാല് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒൻപത് പോയിന്റുകളുമായി സർവീസസ് ഒന്നാമതുണ്ട്.

Also Read: ‘കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ലോകോത്തര രാജ്യങ്ങള്‍ക്കൊപ്പം എത്തിയിരിക്കുന്നു’: മുഖ്യമന്ത്രി

ഏഴ് പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ നിന്ന് നാല് ടീമുകള്‍ക്കാണ് ക്വാര്‍ട്ടര്‍ ബര്‍ത്ത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ കേരളം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അരുണാചൽ പ്രാദേശിനോട് വിജയിച്ചിരുന്നു. 35-ാം മിനിറ്റില്‍ ഹെഡറിലൂടെ ആഷിഖും 52-ാം മിനിറ്റില്‍ വി. അര്‍ജുനുമാണ് കേരളത്തിനായി ഗോൾ നേടിയത്.

Also Read: വിവാഹത്തിന് സമ്മതിച്ചില്ല; വീട്ടുകാരുടെ മുന്നിൽ വിഷം കഴിച്ച് ജീവനൊടുക്കി 23 കാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News