സാമ്പത്തിക പ്രതിസന്ധി; ലോക പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറാനൊരുങ്ങിയ നിഖിതയ്ക്ക് സഹായവുമായി എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍

സാമ്പത്തിക പ്രതിസന്ധി കാരണം റൊമാനിയയില്‍ നടക്കുന്ന ലോക പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ ആകാതെ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നിഖിത പിന്മാറാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സഹായവുമായി കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. സ്ഥലം എംഎല്‍എ ഡി.കെ മുരളിയുടെ സാന്നിധ്യത്തില്‍ ധനസഹായം ജില്ലാ സെക്രട്ടറി നിഖിതയ്ക്ക് കൈമാറി. 25000 രൂപയുടെ ധനഹായമാണ് കൈമാറിയത്.

also read- 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോയ ലോറി കാണാതായതായി പരാതി

മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ നടത്തിയതെന്ന് ചടങ്ങില്‍ ഡി.കെ.മുരളി എംഎല്‍എ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് അംഗം, ബാങ്ക് പ്രസിഡന്റുമാര്‍, തദ്ദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ഈ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗവാക്കാകുമെന്ന വാഗ്ദാനങ്ങളും പങ്കെടുത്ത വിവിധ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും മുന്നോട്ടുവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

also read- ‘നിഷ്പക്ഷമായ അന്വേഷണം വേണം’; മണിപ്പൂരില്‍ നഗ്നരാക്കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അതിജീവിതകള്‍ സുപ്രീംകോടതിയില്‍

ഈ പ്രവര്‍ത്തനത്തിലൂടെ നിഖിതയ്ക്ക് ലോക പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനുള്ള വാതില്‍ തുറക്കുന്നതിനുള്ള ചുവടുവെപ്പായിമാറുമെന്ന് കുടുംബാംഗങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു. ലോക പവര്‍ ലിസ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി പ്രതിനിധീകരിച്ച് പങ്കെടുത്ത് വിജയം കൈവരിക്കണമെന്നും രാജ്യത്തിന് അഭിമാനമായി മാറണമെന്നും എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികള്‍ ആശംസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here