കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങളുടെ കയറ്റുമതി കൂടുതൽ ഉറപ്പിക്കുന്നതിന് വേണ്ടി അത്യാധുനികമായ സ്പൈസസ് പാർക്ക് ഇടുക്കിയിൽ ആരംഭിച്ച കാര്യം വ്യക്തമാക്കി മന്ത്രി പി രാജീവ്. യൂറോപ്യൻ സ്റ്റാന്റേർഡ് പാലിച്ചു കൊണ്ട് ഇന്ത്യയില്‍ നിന്നുള്ള ഹൈക്വാളിറ്റി സുഗന്ധ വ്യഞ്ജന ഉൽപ്പന്നങ്ങളുടെ 75 ശതമാനം കയറ്റുമതിയും നമ്മുടെ കേരളത്തിൽ നിന്നാണ് എന്നും മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. കേരളത്തിലെ ആദ്യത്തെ മോഡേൺ സ്പെയ്‌സസ് പാർക്കാണിത്. കോടികളുടെ നിക്ഷേപവും നൂറു കണക്കിന് തൊഴിലുമൊരുക്കിയാണ് ഇത് മുന്നേറുന്നത്. ഒരു വീഡിയോയും മന്ത്രി പോസ്റ്റിനോപ്പം പങ്കുവെച്ചു
മന്ത്രിയുടെ പോസ്റ്റ്
യൂറോപ്യൻ സ്റ്റാന്റേർഡ് പാലിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നുള്ള ഹൈക്വാളിറ്റി സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങളുടെ 75 ശതമാനം കയറ്റുമതിയും നമ്മുടെ കേരളത്തിൽ നിന്നാണ്. ഈ മേധാവിത്വം കൂടുതൽ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് അത്യാധുനികമായ സ്പൈസസ് പാർക്കും ഇപ്പോൾ ഇടുക്കിയിൽ ആരംഭിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here