പൊതുമേഖല കാലിത്തീറ്റ ഉത്പാദക സ്ഥാപനമായ കേരള ഫീഡ്‌സ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പിട്ടു. ഇതോടെ ഐഐഎല്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ സംസ്ഥാനത്തുടനീളം വില്‍പ്പന നടത്തുന്നതിന് കേരള ഫീഡ്‌സിന് സാധിക്കും.
ALSO READ:കേന്ദ്ര അവഗണക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സമരം; സഹകരിക്കില്ലെന്ന് യു ഡി എഫ്
സംസ്ഥാനത്തെ 14 ജില്ലകളിലെയും തെരഞ്ഞെടുത്ത കേരള ഫീഡ്‌സ് ഡീലര്‍മാര്‍ വഴിയാകും ഉല്‍പന്നങ്ങളുടെ വിതരണം. കാലിത്തീറ്റക്കൊപ്പം നല്‍കാവുന്ന ഫുഡ് സപ്ലിമെന്റുകളാണ് ഐഐഎല്‍ വില്‍പ്പന നടത്തുന്നത്. ഹൈദരാബാദിലെ ഐ ഐ എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേരള ഫീഡ്‌സ് എം ഡി ഡോക്ടര്‍ ബി ശ്രീകുമാറും ഐഐഎല്‍ – എംഡി ഡോക്ടര്‍ കെ ആനന്ദകുമാറുമാണ് ധാരണ പത്രത്തില്‍ ഒപ്പിട്ടത്. നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ ഉപ വിഭാഗമായ ഐ ഐ എല്‍ ആണ് ലോകത്ത് പേപ്പട്ടി വിഷത്തിനെതിരായ വാക്‌സീന്‍ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ സ്ഥാപനം.
ALSO READ:വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; ഡയറ്റിലെ അധ്യാപികക്ക് സസ്‌പെന്‍ഷന്‍; ഉത്തരവിറങ്ങി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here