രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളം പൊരുതുന്നു

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളം പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ആറു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ്. 36 റണ്‍സെടുത്ത ശ്രേയസ് ഗോപാലും 6 റണ്‍സെടുത്ത ജലജ് സക്‌സേനയുമാണ് ക്രീസില്‍. 74 റണ്‍സ് നേടി പുറത്തായ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 35 റണ്‍സും സച്ചിന്‍ ബേബി 38 റണ്‍സുമെടുത്ത് പുറത്തായി.

READ ALSO:കേന്ദ്ര അവഗണന തുടരുന്നു; സംസ്ഥാനത്തിന്റെ അവസാനപാദ കടമെടുപ്പും വെട്ടിക്കുറച്ച് കേന്ദ്രം

നേരത്തെ ഉത്തര്‍പ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് 302 റണ്‍സിന് അവസാനിച്ചു. നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാന്‍ കേരളത്തിനിനിയും 82 റണ്‍സ് കൂടി വേണം. 8 റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായ റിങ്കു സിങ്ങാണ് ഉത്തര്‍പ്രദേശിന്റെ ടോപ് സ്‌കോറര്‍. കേരളത്തിനുവേണ്ടി എം ഡി നിധീഷ് മൂന്ന് വിക്കറ്റും ബേസില്‍ തമ്പി രണ്ടുവിക്കറ്റും വീഴ്ത്തി.

READ ALSO:ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സഹായഹസ്തവുമായി തമിഴ്നാട് സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News