ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളെ കുറിച്ച് വിവരിക്കാന്‍ മന്ത്രിമാരെ അനുവദിച്ചില്ലെന്നും ഗവര്‍ണറോട് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും ബില്ലുകള്‍ പരിഗണിച്ചില്ലെന്നും ചീഫ് സെക്രട്ടറി സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തില്‍ പറയുന്നു.

ഗവര്‍ണറുടെ പരിഗണനയില്‍ ഇരിക്കുന്ന ബില്ലുകളുമായി ബന്ധപ്പെട്ട് ഗവര്‍ണറും, സംസ്ഥാന സര്‍ക്കാരും കൈമാറിയ ചില കത്തുകളാണ് ചീഫ് സെക്രട്ടറി അധിക സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിക്ക് കൈമറിയത്. നിയമസഭാ പാസ്സാക്കിയ ബില്ലുകളെ കുറിച്ച് വിവരിക്കാന്‍ മൂന്ന് മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് നല്‍കിയ അനുമതി ഗവര്‍ണര്‍ പിന്നീട് പിന്‍വലിച്ചു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അധിക സത്യവാങ്മൂലത്തില്‍ ആണ് ചീഫ് സെക്രട്ടറി ഡോ വി വേണു ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കൂടിക്കാഴ്ച്ച എന്തിന് വേണ്ടി ആയിരുന്നുവെന്ന് തന്നെ അറിയിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയ കത്തിന്റെ പകര്‍പ്പും അധിക സത്യവാങ്മൂലത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

READ ALSO:ബാബാ രാംദേവിന് തിരിച്ചടി; പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

നിയമസഭാ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം എടുക്കണമെന്ന് ജനുവരി 29 ന് ഗവര്‍ണറെ നേരില്‍ കണ്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ ഈ ആവശ്യം ഉന്നയിച്ച് കത്തും കൈമാറി. കേന്ദ്ര നിയമങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും നിയമസഭാ പാസ്സാക്കിയ ബില്ലുകളില്‍ ഇല്ലെന്ന് ഗവര്‍ണറെ മുഖ്യമന്ത്രി അറിയിച്ചതായും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, നിയമ മന്ത്രിയും, ബില്ലുകള്‍ അവതരിപ്പിച്ച മറ്റ് മന്ത്രിമാരും ഫെബ്രുവരി 23 നും, ജൂണ്‍ 1നും ഗവര്‍ണറെ സന്ദര്‍ശിച്ച് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ അഞ്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഗവര്‍ണര്‍ തീരുമാനം എടുക്കുന്നില്ലെന്ന് അധിക സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 2022 ലെ സര്‍വ്വകലാശാല നിയമ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കില്ലെന്ന് ഗവര്‍ണര്‍ പരസ്യ പ്രസ്താവന നടത്തിയെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ രാജ്ഭവനില്‍ വിലക്കി ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയെന്ന് സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

READ ALSO:ആലപ്പുഴയിൽ വയോധികയെ മദ്യം നൽകി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News