ചലച്ചിത്ര അക്കാദമിയിൽ ഭിന്നതയില്ല, പുതിയ മാറ്റങ്ങൾ വരുത്തുന്നു; രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ചെയർമാൻ രഞ്ജിത്ത്

ചലച്ചിത്ര അക്കാദമിയിൽ ഭിന്നതയില്ലെന്ന് ചെയർമാൻ രഞ്ജിത്ത്. അക്കാദമിക്കെതിരെ തങ്ങൾ ഒരു ചുവടും വെയ്ക്കില്ലെന്ന് യോഗം ചേർന്നെന്ന് പറയുന്നവർ അറിയിച്ചെന്നും, താൻ രാജിവെയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ദൃശ്യം 3 ഇറങ്ങുമോ? പ്രതീക്ഷയ്ക്ക് വകയുണ്ടോ? ഒടുവിൽ സത്യാവസ്ഥ വെളിപ്പെടുത്തി ജീത്തു ജോസഫ്

‘റേറ്റർ ഗോൾഡ സെല്ലത്തെ അടുത്ത ഐ.എഫ്.എഫ്.കെയിലും നിലനിർത്താൻ തീരുമാനിച്ചു. ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിപുലപ്പെടുത്തും. കുക്കു പരമേശ്വരനെ അതിലേക്ക് നിർദേശിക്കാനാണ് തീരുമാനം. സ്വയം മാറിനിൽക്കാൻ അഞ്ജലി മേനോൻ തീരുമാനിച്ച സാഹചര്യത്തിലാണ് കുക്കു പരമേശ്വരനെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. കുക്കുവും ഞാനും തമ്മിൽ നല്ല സൗഹൃദമുണ്ട്’, വിവാദങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് രഞ്ജിത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News