കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പിരിച്ചുവിട്ടു; നടപടി സർക്കാർ ഉത്തരവിനെ തുടർന്ന്

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ച് ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തിലാണ് നടപടി. 2016 മുതല്‍ മുന്‍ഭരണസമിതി കൈക്കൊണ്ട എല്ലാ നടപടികളും റദ്ദാക്കിയിട്ടുണ്ട്.

ALSO READ: കൂടെ പ്രവർത്തിച്ച ‘അതി ഭീകരൻമാരായ ആർട്ടിസ്റ്റുകളെയും കലാപ്രവർത്തകരെയും’ പരിചയപ്പെടുത്തി അജയൻ ചാലിശ്ശേരി

മുന്‍ അംഗം എന്‍ മനോജ് ആണ് ഭരണസമിതി അഴിമതി ആരോപിച്ചുകൊണ്ട് നേരത്തെ കോടതിയെ സമീപിച്ചത്. അതിന്ശേഷമുള്ള ഹൈക്കോടതി ഉത്തരവ് പ്രകാരം ആണ് ജില്ലാ രജിസ്ട്രാര്‍ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിൽ അഴിമതി നടന്നതായി കണ്ടെത്തുകയും അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ രജിസ്ട്രാര്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. തുടർന്നാണ് സര്‍ക്കാര്‍ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊള്ളുന്നത്.

ALSO READ: ‘സ്വർഗ്ഗത്തിന് മറ്റൊരു പേരുണ്ട് അത് കശ്മീർ ആണ്’; അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ച് ചാക്കോച്ചൻ

ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News