ഫിലിം ഫെസ്റ്റിവലിന് മുന്നോടിയായി തലസ്ഥാനത്ത് ഫിലിം മാർക്കറ്റിന് തുടക്കമായി. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായാണ് കേരള ഫിലിം മാർക്കറ്റിന്‍റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. സിനിമയുടെ നൂതന മേഖലകളിലെ അറിവ് ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഫിലിം മാർക്കറ്റ് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം ടാഗോർ തിയറ്റർ, ചിത്രാഞ്ജലി സ്റ്റുഡിയോ, കലാഭവൻ തിയറ്റർ എന്നിവയാണ് കേരള ഫിലിം മാർക്കറ്റ് രണ്ടാം പതിപ്പിന്‍റെ വേദികൾ. വിദേശത്തുനിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഫിലിം പ്രൊഫെഷണലുകൾ സിനിമാ മാർക്കറ്റിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തും.
Also Read: ഐ എഫ് എഫ് കെ: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്മാരുടെ ഓർമകൾക്ക് ആദരവർപ്പിച്ച് ലിറ്റററി ട്രിബ്യൂട്ട്
കെഎഫ്എം രണ്ടാം പതിപ്പിൽ ബി2ബി മീറ്റിങ്ങ്, ശിൽപ്പശാല, മാസ്റ്റർ ക്ലാസ് എന്നിവയാണ് പ്രധാന പരിപാടികൾ. ഫിലിം സെയിൽസ് ഏജൻസികൾ, പ്രശസ്ത നിർമാതാക്കളുമായി സംവാദിക്കാൻ അവസരം ഉണ്ടായിരിക്കും.
ഛായാഗ്രഹക ശിൽപ്പശാല, പശ്ചാത്തല സംഗീത ശിൽപ്പശാല എന്നിവ മുഖ്യ ഫിലിം മാർക്കറ്റിൻ്റെ ആകർഷണങ്ങളാകും. വിവിധ വിഷയങ്ങളിലൂന്നിയ ക്ലാസുകളും മാർക്കറ്റിൽ ഉണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here