ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിയിൽ സീൽ വച്ച കവറിൽ കൈമാറണം എന്ന നിർദേശത്തെ ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്‌തു. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ച പ്രകാരം ഒഴിവാക്കപ്പെട്ട പേജുകളും വരികളും കാരണമാണ് പൊതു സമൂഹത്തിനിടയിൽ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും മോശക്കാരാണ് എന്ന വിധമുള്ള തെറ്റിദ്ധാരണ ജനിപ്പിക്കാൻ സാഹചര്യമായത് എന്ന് സംഘടന മനസിലാക്കുന്നു.
ALSO READ: കെ.എല്‍ രാഹുല്‍ വിരമിക്കുന്നോ? അഭ്യുഹമുയര്‍ത്തി സോഷ്യല്‍ മീഡിയ പോസ്റ്റ്
2019ൽ ജസ്‌റ്റിസ് ഹോ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ച ശേഷം അഞ്ച് വർഷത്തിനുള്ളിൽ സിനിമ വ്യവസായത്തിൽ പല ഗുണകരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. തൊഴിലിടങ്ങളിൽ ഇൻ്റേണൽ കംപ്ലെയിന്റ്സ് കമ്മറ്റി (ഐസിസി) നിർബന്ധമാക്കണമെന്ന് കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരം 26.03.2022 മുതൽ വനിതാ കമ്മീഷൻ്റെ മേൽ നോട്ടത്തിൽ സിനിമാ സെറ്റുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ഇൻ്റേണൽ കംപ്ലെയിൻ്റ്സ് കമ്മറ്റി (ഐസിസി) രൂപീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഇത് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ എല്ലാ സിനിമാ സംഘടകളിൽ നിന്നും വനിതാ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മറ്റി പ്രവർത്തിച്ചു വരുന്നുവെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ALSO READ: ‘ദുരന്തം ബാധിച്ച 794 കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം തൊഴില്‍ നല്‍കും’: മന്ത്രി കെ രാജൻ
ഐസിസി ഒരു പരാതി പരിഹാര സമിതി എന്ന നിലയ്ക്ക് ആവരുത് പ്രവർത്തിക്കേണ്ടത് എന്നും ലൈംഗിക അതിക്രമങ്ങൾ അടക്കമുള്ള (ക്രിമിനൽ കുറ്റങ്ങൾ ഉണ്ടായാൽ അതത് സെറ്റിലെ ഐസിസി പൊലീസിനെ അറിയിച്ച് എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്യാൻ പരാതിക്കാരെ സഹായിക്കണം എന്നും അംഗങ്ങളായ നിർമ്മാതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഒരു കാസ്‌റ്റിംഗ് കാൻ നടത്തുന്നതിന് മുൻപ് കേരള ഫിലിം ചേംബറിനെ അറിയിക്കണം എന്ന നിർദ്ദേശം നൽകിയിട്ടുള്ളതിനു പുറമേ വ്യാജ കാസ്‌റ്റിംഗ് കോളുകളിൽ വഞ്ചിതരാകരുത് അഭ്യർത്ഥനയും പ്രചരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്.
ALSO READ: ‘ദുരന്തം ബാധിച്ച 794 കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം തൊഴില്‍ നല്‍കും’: മന്ത്രി കെ രാജൻ
സാധാരണയിൽ കൂടുതലായി ജൂനിയർ ആർട്ടിസ്റ്റുകൾ അല്ലെങ്കിൽ ജനക്കൂട്ടത്തെ ചിത്രീകരണത്തിനായി ഉപയോഗിക്കുമ്പോൾ ആവശ്യമായ ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കണം എന്നും നിർമ്മാതാക്കളോടും, ഫെഫ്‌ക മുഖേന പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സിനോടും നിർദ്ദേശിച്ചിട്ടുമുണ്ട്. അത് നടപ്പാക്കാത്ത അപൂർവ്വം തൊഴിലിടങ്ങളിൽ തങ്ങളുടെ ഫെഫ്കയും ഇടപെട്ടിട്ടുണ്ടെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here