വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ കേരളാ ഫിനാൻഷ്യൽ കോർപറേഷനും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.25 കോടി രൂപ കൈമാറി

ദുരന്തമുഖത്തു നിന്നും വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ കേരളാ ഫിനാൻഷ്യൽ കോർപറേഷനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.25 കോടി രൂപ കൈമാറി. വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ സഹായഹസ്തവുമായി കേരളാ ഫിനാൻഷ്യൽ കോർപറേഷൻ. ജീവനക്കാരും മാനേജുമെന്‍റും ചേര്‍ന്ന് ഒരു കോടി ഇരുപത്തി അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം ആണ് നൽകിയത്. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കെഎഫ്സിയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണെന്നും അറിയിച്ചു.

ALSO READ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2 കോടി നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍

അതേസമയം വയനാട് ഉരുൾപൊട്ടലിന്റെ അടിസ്ഥാനത്തിൽ നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകിവരുന്നത്. മമ്മൂട്ടി, മോഹൻലാൽ , ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, ആസിഫ് അലി തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. ചലച്ചിത്ര താരങ്ങളായ കമല്‍ ഹാസന്‍ 25 ലക്ഷം, മമ്മൂട്ടി ആദ്യ ഗഡുവായി 20 ലക്ഷം, സൂര്യ 25 ലക്ഷം, ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം, ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം, കാര്‍ത്തി 15 ലക്ഷം, ജ്യോതിക 10 ലക്ഷം എന്നിങ്ങനെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.ഡോക്യൂമെന്റെറി സംവിധായകന്‍ ആനന്ദ് പട് വര്‍ദ്ധന്‍ ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയില്‍ ലഭിച്ച പുരസ്‌കാര തുക 2,20,000 രൂപ, കല്‍പ്പറ്റ സ്വദേശി പാര്‍വ്വതി വി സി 1 ലക്ഷം രൂപ, തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000 രൂപ. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഒരു മാസത്തെ എംഎല്‍എ പെന്‍ഷന്‍ തുകയായ 40,000 രൂപ, മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍, ഐ വി ദാസ് പുരസ്‌ക്കാര തുകയായ 25,000 രൂപ.

ALSO READ: വയനാടിന് മോഹൻലാലിന്റെ കൈത്താങ്ങ്; 25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News