കേരള ഫിനാൻഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്സി) പണം നിക്ഷേപിച്ചത് നിയമപരമായാണെന്നും നബാര്‍ഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ അവിടെ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും ധന മന്ത്രി കെ എന്‍ ബാലഗോപാല്‍. കെ എഫ് സി കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്. നിയമപരമായ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: എന്‍ എം വിജയന്റെ മരണം : ആത്മഹത്യ അല്ല, കൊലപാതകം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
പറഞ്ഞ കാര്യങ്ങളെല്ലാം സുതാര്യമാണ്. അന്നത്തെ നിയമമനുസരിച്ചാണ് പണം നിക്ഷേപിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഇന്നത്തെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയമായാണ്. ആവശ്യമായ യോഗ്യതകള്‍ ഉണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് കെഎഫ്‌സി നിക്ഷേപം നടത്തിയത്. പാര്‍ട്ടി ബന്ധുക്കള്‍ കമ്മീഷന്‍ പറ്റിയെന്ന് പറയുന്നത് ആരോപണമുയര്‍ത്താന്‍ വേണ്ടി മാത്രമാണെന്നും ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
Key Words: kerala financial corporation, KFC, Minister KN Balagopal
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here