ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച് സംസ്ഥാന സര്‍ക്കാറിന്റെ ധനകാര്യസ്ഥാപനമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. കെഎഫ്‌സിയുടെ ലാഭം നാലിരട്ടിയായി വര്‍ധിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 70 വര്‍ഷചരിത്രത്തിലെ മികച്ച പ്രകടനമാണ് സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കാഴ്ച വെച്ചിരിക്കുന്നത്. ലാഭത്തില്‍ നാലിരട്ടി വര്‍ദ്ധനവുണ്ടായി.

Also Read : ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തി; മകനെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; ഒരു കോടിയിലേറെപ്പേര്‍ കണ്ട വീഡിയോ

2021-22-ല്‍ 13.20 കോടി രൂപയായിരുന്ന ലാഭം, 2022-23 ല്‍ 50.19 കോടി രൂപയായി ഉയര്‍ന്നു. വായ്പാ ആസ്തി 4750.71 കോടി രൂപയില്‍ നിന്നും 6529.40 കോടി രൂപയായി ഉയര്‍ന്നു. ആദ്യമായാണ് കെഎഫ്‌സിയുടെ വായ്പാ ആസ്തി 5000 കോടി രൂപ കടക്കുന്നത്.”കൊവിഡിന് ശേഷം സംസ്ഥാനത്തെ സാമ്പത്തികരംഗം ശക്തമായി തിരിച്ചുവരുന്നു എന്നതിന്റെ സൂചനയായി ഇതിനെ കാണാവുന്നതാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

കെഎഫ്‌സിയുടെ പലിശ വരുമാനത്തില്‍ 38.46% വളര്‍ച്ച രേഖപ്പെടുത്തി 543.64 കോടി രൂപയായി വര്‍ദ്ധിച്ചു. ഈ വര്‍ഷം ഏകദേശം 1.5 ലക്ഷം എംഎസ്എംഇകള്‍ രജിസ്റ്റര്‍ ചെയ്തു. എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഫണ്ട് നല്‍കുന്നതിന് കെ.എഫ്.സി നല്ല സമീപനമാണ് സ്വീകരിച്ചത്. കൂടുതല്‍ വായ്പ നല്‍കാനായതും, മികച്ച വായ്പാ തിരിച്ചടവും കാരണം, വായ്പാ ആസ്തി ഉയര്‍ത്താനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സാധിച്ചു.

Also Read : 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്താന്‍ സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാന സര്‍ക്കാര്‍ 200 കോടി രൂപയുടെ ഓഹരി മൂലധനം നിക്ഷേപിച്ചതോടെ, കെ.എഫ്.സി.യുടെ മൂലധന പര്യാപ്തത അനുപാതം (CRAR) കഴിഞ്ഞ വര്‍ഷത്തെ 22.41% ല്‍ നിന്ന് 25.58% ആയി മെച്ചപ്പെട്ടു. ഓഡിറ്റ് ചെയ്ത കണക്കുകള്‍ എല്ലാ വര്‍ഷവും ആദ്യം പ്രസിദ്ധീകരിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനമാണ് കെഎഫ്സിയെന്നും ധനമന്ത്രി പറഞ്ഞു. കെഎഫ്സിയുടെ വായ്പാ തുക പതിനായിരം കോടി രൂപയായി ഉയര്‍ത്താനും കെ.എഫ്.സി.യെ രാജ്യത്തെ ഏറ്റവും മികച്ച ധനകാര്യ സ്ഥാപനമാക്കി മാറ്റാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News