‘കേരളത്തെ തള്ളിപ്പറഞ്ഞ സാബു ജേക്കബിന് കിട്ടിയത് എട്ടിന്റെ പണി’; തെലങ്കാനയില്‍ ബിസിനസ് ആരംഭിക്കാന്‍ കിറ്റെക്സ് ബിആര്‍എസിന് 25 കോടി രൂപ നല്‍കി; ഇലക്ട്രല്‍ ബോണ്ട് കണക്കുകള്‍ പുറത്ത്

തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതിക്ക് (ബിആര്‍എസ്) കേരളം ആസ്ഥാനമായുള്ള കിറ്റെക്‌സ് ഗ്രൂപ്പ് 25 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ സംഭാവന ചെയ്തതായി കണക്കുകള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരമുള്ള കണക്കുകളാണ് പുറത്തു വരുന്നത്.

തെലങ്കാനയിലെ വാറങ്കലില്‍ ഒരു ഫാക്ടറി പൂര്‍ത്തിയായ സമയത്തും രംഗറെഡ്ഡിയില്‍ മറ്റൊന്ന് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്ത സമയത്തുമാണ് കിറ്റെക്‌സ് ഗ്രൂപ്പിന്റെ ബോണ്ട് വാങ്ങലുകള്‍ നടന്നത്. ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡും 2023 ജൂലായ് 5-ന് വാങ്ങിയ ഒരു കോടി വീതം മൂല്യമുള്ള പതിനഞ്ച് ബോണ്ടുകള്‍ ജൂലൈ 17-ന് ബിആര്‍എസ് എന്‍ക്യാഷ് ചെയ്തു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 12-ന് രണ്ട് കമ്പനികളും 100 രൂപ വിലയുള്ള ബോണ്ടുകള്‍ വാങ്ങി. ഒക്ടോബര്‍ 16-ന് ബിആര്‍എസ് 10 കോടി രൂപ നിക്ഷേപിക്കുകയുമായിരുന്നുവെന്നാണ് ഡാറ്റകളില്‍ നിന്ന് വ്യക്തമാകുന്നത്.

Also Read: ‘അഴിമതിക്കാരെ മോദിയുടെ വാഷിംഗ്‌ മെഷീനിൽ ഇട്ടാൽ കറ കളഞ്ഞുകൊടുക്കും’, ക്രിമിനൽ ബുദ്ധിമാന്മാരാണ് കേന്ദ്രം ഭരിക്കുന്നത്: എം എ ബേബി

2021 ജൂണില്‍, കേരള സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പീഡനം ആരോപിച്ച്, കേരളത്തിലെ 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി ഗ്രൂപ്പ് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ആ ആരോപണം വ്യാജമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. ഒരു മാസത്തിനുശേഷം, 2021 ജൂലൈയില്‍, തെലങ്കാനയിലെ വാറങ്കലില്‍ 1,000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെ ഗാര്‍മെന്റ് ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു ഗ്രൂപ്പ്.

തുടക്കത്തില്‍, റിപ്പോര്‍ട്ടുകള്‍ വാറങ്കലിലെ കാകതീയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലെ ഫാക്ടറി 2023 ജൂണില്‍ തുറക്കുമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, അത് നടന്നില്ല. ജൂണ് 16ന് ഫാക്ടറി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സമാരംഭിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് മന്ത്രി കെ.ടി.രാമറാവു പറഞ്ഞു. ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷം, ജൂലൈ 5 ന്, രണ്ട് കിറ്റെക്‌സ് കമ്പനികളും 15 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങി. ജൂലൈ 17 ന് ബിആര്‍എസ് അവരെ എന്‍ക്യാഷ് ചെയ്യുകയായിരുന്നു.

കേരളം വ്യവസായ സൗഹൃദമല്ലെന്ന് എല്ലാ വേദിയിലും പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിച്ച കിറ്റെക്സ് ഉടമ സാബു ജേക്കബിന് വന്‍ തിരിച്ചടിയാണ് ഈ കണക്കുകള്‍ പുറത്തു വരുന്നതോടു കൂടി സംഭവിക്കുന്നത്. പത്ത് പൈസ മുടക്കില്ലാതെ ആര്‍ക്കും ബിസിനസ് തുടങ്ങാന്‍ സാധിക്കുന്ന കേരളത്തെ ഇകഴ്ത്തി കാട്ടിയ സാബു ജേക്കബ് തെലങ്കാനയിലെ ബിആര്‍എസ് സര്‍ക്കാരിന് ബിസിനസ് തുടങ്ങാന്‍ 25 കോടി കൊടുക്കേണ്ടി വന്നുവെന്ന ഒരു സത്യമാണ് സിപിഐഎമ്മിന്റെ പോരാട്ടത്തിലൂടെ പുറത്തു വന്ന ഇലക്ട്രല്‍ ബോണ്ടിലെ കണക്ക് പുറത്തു വരുമ്പോള്‍ വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News