സംസ്ഥാനത്തെ ആദ്യ സ്‌പൈസസ് പാർക്ക് പ്രവർത്തനം തുടങ്ങി

കേരളത്തിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് മാത്രമായുള്ള ആദ്യ വ്യവസായ പാർക്ക്
ഇടുക്കിയിൽ പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ ആദ്യ ആധുനിക വ്യവസായ പാർക്ക് കൂടിയാണിത്.സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിൽ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉൽപാദനവും വിപണനവും ലക്ഷ്യമിട്ടുകൊണ്ടാണ് 20 ഏക്കറിൽ ആരംഭിച്ച കിൻഫ്ര സ്പൈസസ് പാർക്ക്. മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കിൻഫ്ര സ്പൈസസ് പാർക്കിന്റെ ആദ്യഘട്ടത്തിന് പുറമെ രണ്ടാം ഘട്ടവും വളരെ പെട്ടെന്ന് തന്നെ നിർമ്മാണം തുടങ്ങുമെന്ന് വ്യക്തമാക്കി.

ALSO READ:വ്യാജ നിയമനത്തട്ടിപ്പ് കേസ് ; നാലാം പ്രതി ബാസിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

സ്പൈസസ് പാർക്കും അതിന്റെ രണ്ടാം ഘട്ടവും ഇടുക്കിക്ക് വലിയ മുന്നേറ്റം സാധ്യമാക്കും. ഇതിനോടകം നിരവധി സംരംഭങ്ങൾ പാർക്കിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.വ്യവസായ രംഗത്ത് നേട്ടങ്ങൾ കൈവരിക്കുന്ന കേരളത്തിനൊപ്പം ഇടുക്കിയും കുതിക്കുകയാണ്.സംരംഭകരുടെ കൂടി അഭിപ്രായം തേടുന്നതിനും പ്രശ്ങ്ങൾ മനസിലാക്കുന്നതിനും ഇടുക്കിയിൽ നടത്താനിരുന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടി ദിവസം യുഡിഎഫ് ഹർത്താലിനെ തുടർന്ന് നടന്നില്ല.എങ്കിലും ജില്ലയ്ക്കാവശ്യമായ വികസന പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തുവരികയാണ് എന്നും മന്ത്രി കുറിച്ചു.

ALSO READ: യുവതിയുടെ അതിസാഹസികത, ഇടുങ്ങിയ ജലാശയത്തിലേക്ക് എടുത്ത് ചാടി; വീഡിയോ

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കേരളത്തിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് മാത്രമായുള്ള ആദ്യ വ്യവസായ പാർക്ക് ഇടുക്കി ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ ആദ്യ ആധുനിക വ്യവസായ പാർക്ക് കൂടിയാണിത്. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിൽ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉൽപാദനവും വിപണനവും ലക്ഷ്യമിട്ടുകൊണ്ട് 20 ഏക്കറിൽ ആരംഭിച്ച കിൻഫ്ര സ്പൈസസ് പാർക്കിന്റെ ആദ്യഘട്ടത്തിന് പുറമെ രണ്ടാം ഘട്ടവും വളരെ പെട്ടെന്ന് നിർമ്മാണം ആരംഭിക്കും.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രഖ്യാപിച്ച മീറ്റ് ദി മിനിസ്റ്റർ പരിപാടി നടക്കാതിരുന്ന ഏക ജില്ലയാണ് ഇടുക്കി. സംരംഭകരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനും ജില്ലക്കാവശ്യമായ മാതൃകകൾ മനസിലാക്കുന്നതിനും സംരംഭകരുടെ കൂടി അഭിപ്രായം തേടുന്നതിനുമായി ഇടുക്കിയിൽ പരിപാടി വച്ച ദിവസം യു.ഡി.എഫ് അവിടെ ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു. തീർത്തും വ്യവസായ വിരുദ്ധമായ ഈ സമീപനം കോൺഗ്രസും യു.ഡി.എഫും നടത്തിയതിനെത്തുടർന്ന് മീറ്റ് ദി മിനിസ്റ്റർ നടന്നില്ലെങ്കിലും ജില്ലയ്ക്കാവശ്യമായ വികസന പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തുവരികയാണ്. ഇപ്പോൾ പൂർത്തിയായ സ്പൈസസ് പാർക്കും അതിന്റെ രണ്ടാം ഘട്ടവും ഇടുക്കിക്ക് വലിയ മുന്നേറ്റം സാധ്യമാക്കും. ഇതിനോടകം നിരവധി സംരംഭങ്ങൾ പാർക്കിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട്. സംരംഭകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ജലലഭ്യത, വൈദ്യുതി, റോഡ്, ഡ്രെയിനേജ് തുടങ്ങിയവ ഉറപ്പുവരുത്തിക്കഴിഞ്ഞു. വ്യവസായ രംഗത്ത് നേട്ടങ്ങൾ കൈവരിക്കുന്ന കേരളത്തിനൊപ്പം ഇടുക്കിയും കുതിക്കുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News