പണ്ടെന്നോ കാടായി നിന്നിരുന്നു എന്നതിന്റെ പേരില്‍ അവിടെ ജീവിക്കുന്നവര്‍ക്ക് വന സ്ഥലങ്ങള്‍ അന്യമായി കൂടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ സന്തുലിതമായ കാഴ്ചപ്പാടാണ് ഉണ്ടാകേണ്ടത്. ആ കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കാന്‍ പൊതു സമൂഹത്തെ കൂടി വിശ്വാസത്തില്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: വകുപ്പ് തല നടപടി തുടരുന്നു; പൊതുമരാമത്ത് വകുപ്പിലെ 31 പേർക്ക് സസ്പെൻഷൻ
നാട്ടിലെ വന വിസ്തൃതി ഉയരുന്നത് അഭിമാനകരമാണ്. കാട്ടിലെ മനുഷ്യരെ കൂടി സംരക്ഷിക്കുന്നവരാണ് വനപാലകര്‍. വയനാട് ചൂരല്‍മല ദുരന്തത്തില്‍ നമുക്ക് അത് നേരിട്ട് ബോധ്യപ്പെട്ടു. വനം വകുപ്പ് ആസ്ഥാനത്ത് ഫോറസ്റ്റ് മെഡല്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
അതിനിടെ, 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ആദ്യദിനം വെള്ളാര്‍ മല ജി.എച്ച്.എസ് സ്‌കൂളിലെ കുട്ടികള്‍ വേദിയെ കണ്ണീരണിയിച്ചു. അതിജീവനത്തിന്റെ കഥ ആധാരമാക്കിയുള്ള നൃത്ത ശില്പത്തോടെ ചരിത്രത്തില്‍ ആദ്യമായാണ് കലോത്സവ വേദി ഉത്ഘാടനം കുറിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here