കേരള ഗാന വിവാദം: സാംസ്‌കാരിക പ്രവര്‍ത്തകര്‍ തമ്മില്‍ നടന്നത് അഭിപ്രായപ്രകടനമെന്ന് സജി ചെറിയാന്‍

കേരള ഗാന വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. സാംസ്‌കാരിക പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലല്ല, അഭിപ്രായപ്രകടനം മാത്രമാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. 2018 ജൂലായ് 6 ന് കേരള ഗാനം തെരഞ്ഞെടുക്കാന്‍ സാഹിത്യകാരന്മാരെ ഉള്‍പ്പെടുത്തി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.

ALSO READ ;ഭക്ഷ്യ വിഷബാധയെന്ന് പ്രാഥമിക നിഗമനം; അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

ഈ കമ്മിറ്റി അനുയോജ്യമായ കേരളഗാനം തെരഞ്ഞെടുക്കാനുള്ള ശ്രമം നടത്തിവരുന്നെന്നും അദ്ദേഹം പറഞ്ഞു. ശാശ്വതമായി നിലനില്‍ക്കുന്നതും കുറ്റമറ്റതുമായ കേരള ഗാനം കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം. സമിതിയുടെ ശുപാര്‍ശ ലഭിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News