പട്ടാമ്പിക്കാരിക്ക് വരൻ ഫ്രം ഇറ്റലി !

ക്രോസ് – ബോർഡർ പ്രണയങ്ങൾ, വിവാഹങ്ങൾ നമ്മുടെ നാട്ടിൽ ഇന്ന് സ്വാഭാവികമാണ്. ഭൂരിഭാഗം പ്രണയങ്ങളും ഒരുപക്ഷെ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യക്‌തികൾ തമ്മിലായിരിക്കാം. എന്നാൽ വളരെ അപൂർവമായി രണ്ട് രാജ്യങ്ങളിലെ വ്യക്തികൾ പ്രണയിച്ച് വിവാഹം കഴിക്കാറുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ ഇവ സാധാരണമാണെകിലും ഇന്ത്യയിൽ ഇത്തരം പ്രണയങ്ങളും വിവാഹങ്ങളും വളരെ കുറച്ചേ കാണൂ.

അത്തരത്തിലൊരു വിവാഹം കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായി. വധു പട്ടാമ്പിക്കാരിയും വരൻ ഇറ്റലിക്കാരനും ! പട്ടാമ്പി മുതുതല സ്വദേശിയായ വീണയെ വിവാഹം കഴിച്ചത് ഇറ്റാലിയൻ പൗരനായ ഡാരിയോയാണ്. ഒരു വിമാനയാത്രക്കിടെയാണ് വീണയും ഡാരിയോയും കണ്ടുമുട്ടുന്നത്. അന്ന് ഉപരിപഠനത്തിനായി യു.എസിലേക്കുള്ള യാത്രയിലായിരുന്നു വീണ. അവിചാരിതമായി ഡാരിയോയെ കണ്ട് പരിചയപ്പെട്ട ശേഷം ഇരുവരും പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ വർഷം ഇരുവരും തങ്ങളുടെ വീട്ടുകാരെ കാര്യം അറിയിച്ചു.

രണ്ട് വീട്ടുകാരുടെയും ഭാഗത്തുനിന്ന് കാര്യമായ യാതൊരു പ്രശ്നവുമുണ്ടായില്ല. സമ്മതം ലഭിച്ചതോടെ യു.എസിൽ വെച്ച് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു. പഠനം പൂർത്തിയായതോടെ വീണയുടെ നാട്ടിൽ വെച്ച് ഔപചാരികമായി ഒരു ചടങ്ങ്. ഇരുവരും പരസ്പരം മാലകൾ ചാർത്തി വീണ്ടും വിവാഹിതരായി !

ആദ്യമായി കേരളത്തിലെത്തിയ സന്തോഷവും ഡാനിയോ പങ്കുവെക്കാതിരുന്നില്ല. കേരളത്തിൽ വന്നതിൽ സന്തോഷമുണ്ടെന്നും ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാൻ ബാക്കികിടപ്പുണ്ടെന്നും ഡാനിയോ പറയുന്നു. വിവാഹം കഴിഞ്ഞതോടെ ഇരുവരും ഉടനെ ഇറ്റലിയിലേക്ക് മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News