കേരളത്തില്‍ സ്വര്‍ണവില 80 രൂപ കുറഞ്ഞ് പവന് 54,440 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6805 രൂപയാണ്. ഗ്രാമിന് കുറഞ്ഞത് 10 രൂപയാണ്. കഴിഞ്ഞ ദിവസം ഒരുപവന്‍ സ്വര്‍ണത്തിന് 54,520 ലെത്തിയ വില ഇന്ന് ചെറിയ ഇടിവ് രേഖപ്പെടുത്തയാണ് ഈ നിലയിലെത്തിയത്.
ഇന്നലെ 400 രൂപയാണ് ഒരു പവന്‍ സ്വസണത്തിന്റെ വില കൂടിയത്. ഇപ്പോള്‍ വീണ്ടും വില ഇടിഞ്ഞ് താഴേക്ക് പോകുന്ന ട്രെന്‍ഡാണ് കാണിക്കുന്നത്. അന്താരാഷ്ടവിപണിയിലെ വിലക്കയറ്റമാണ് മാറി വരുന്ന സ്വര്‍ണ വിലയില്‍ കേരളത്തിലും പ്രതിഫലിക്കുന്നത്.
Also Read: ഒഡീഷയില്‍ ബോട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു; ഏഴ് പേരെ കാണാനില്ല
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here