എന്റെ പൊന്നെ…എങ്ങോട്ടാ ഈ പോക്ക്…! ഇന്ന് മാത്രം പവന് 640 രൂപ കൂടി

gold

കേരളത്തിൽ സ്വർണ വില കുതിച്ച് കയറി. ഇന്ന് മാത്രം സ്വർണത്തിന് 640 രൂപയാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു പവന് 57,920 രൂപയായി. ഗ്രാമിന് വില 80 രൂപ ഉയർന്ന് റെക്കോർഡ് 7,240 രൂപയായി. ഗ്രാം വില 7,200 രൂപ കടക്കുന്നതും ഇത് ആദ്യമായാണ്.

Also read:വടകരയിൽ നിന്നും 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ

കഴിഞ്ഞ 9 ദിവസത്തിനിടെ മാത്രം പവന് 1,720 രൂപയുടെ വർധനയുണ്ടായി. ഗ്രാമിന് 215 രൂപയും ഉയർന്നു. ഈ വർഷം ജനുവരിയിൽ പവന് ഏറ്റവും താഴ്ന്ന വില 45,920 രൂപയായിരുന്നു; ഗ്രാമിന് 5,740 രൂപയും. അതായത്, ഈ വർഷം ഇതുവരെ മാത്രം പവന് കൂടിയത് 12,000 രൂപ. ഗ്രാമിന് 1,500 രൂപയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News