സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് മാത്രം ഒരു പവൻ 80 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 58,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു. 7275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 1300 രൂപയുടെ കനത്ത ഇടിവിന് ശേഷം ഇന്നലെ സ്വർണവില കയറിയിരുന്നു. അതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്.
Also read:വിപണി ഇനിയെങ്കിലും കുതിക്കുമോ; നിരക്ക് വീണ്ടും കുറച്ച് യുഎസ്
ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടാക്കിയത്. അടുത്തിടെ ആദ്യമായി സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നതിനും വ്യാഴാഴ്ച സാക്ഷ്യം വഹിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി റെക്കോർഡുകൾ ഭേദിച്ച് 60,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇടിയുന്നത്. 58,000ല്‍ താഴെയാണ് സ്വര്‍ണവില എത്തിയത്. എന്നാല്‍ ഇന്നലെ തിരിച്ചുകയറിയ സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തുകയായിരുന്നു.
Today’s kerala gold rate.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here