സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 45,600 രൂപയായി

Gold Rate

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി. 45,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 5700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ALSO READ;കൊച്ചി ബാറിലെ വെടിവെയ്പ്പ്; ബാർ ഉടമയ്ക്കെതിരെ കേസ്

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News