തുടര്‍ച്ചനാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 46,080 രൂപ

Gold Rate

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5760 രൂപ.

ALSO READ ; കർഷകസമരം; യുവകർഷകന്റെ മരണത്തിൽ പഞ്ചാബ് പൊലീസ് കേസെടുത്തു

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുകയായിരുന്നു.

ALSO READ ; ഹിമാചലിൽ കാലുമാറ്റം; കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കി

ഫെബ്രവരി 15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 11 ദിവസത്തിനിടെ 640 രൂപയുടെ മുന്നേറ്റത്തിന് ശേഷം തിങ്കളാഴ്ച വില കുറഞ്ഞ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News