ജ്വല്ലറിയിലേക്ക് ഇറങ്ങുവാണോ; അറിയാം, ഇന്നത്തെ സ്വര്‍ണ വില

gold-rate-today's

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. മാത്രമല്ല, ആശ്വാസ ദിനവുമാണ്. ഇന്നലെ പവന് 720 രൂപയുടെ കുറവ് രേഖപ്പെടുത്തിയ വിലനിലവാരം തന്നെയാണ് ഇന്നും തുടരുന്നത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 57,120 രൂപയാണ്. ഒരു ഗ്രാമിന് 7,140 രൂപയും. വെള്ളി വില ഗ്രാമിന് 100 രൂപയും കിലോഗ്രാമിന് ഒരു ലക്ഷം രൂപയുമാണ്.

നവംബര്‍ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Read Also: ആ ഭാഗ്യവാൻ നിങ്ങളോ? കാരുണ്യ കെആർ-684 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്

ഡിസംബറിലെ സ്വര്‍ണവില (പവനില്‍)

ഡിസംബര്‍ 01: 57,200

ഡിസംബര്‍ 02: 56,720

ഡിസംബര്‍ 03: 57,040

ഡിസംബര്‍ 04: 57,040

ഡിസംബര്‍ 05: 57,120

ഡിസംബര്‍ 06: 56,920

ഡിസംബര്‍ 07: 56,920

ഡിസംബര്‍ 08: 56,920

ഡിസംബര്‍ 09: 57,040

ഡിസംബര്‍ 10: 57,640

ഡിസംബര്‍ 11: 58,280

ഡിസംബര്‍ 12: 58,280

ഡിസംബര്‍ 13: 57,840

ഡിസംബര്‍ 14: 57,120

ഡിസംബര്‍ 15: 57,120

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News