സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്; ഒരു ഗ്രാം സ്വര്‍ണത്തിന് 6,115 രൂപ

Gold Rate

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,115 രൂപയും പവന് 48920 രൂപയുമാണ് ഇന്നത്തെ വില. സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ ശേഷം മൂന്നാം തവണയാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് വന്നിരിക്കുന്നത്.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6115 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 6,671 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,003 രൂപയുമാണ്.

Also Read: എറണാകുളത്ത് വൃദ്ധ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവം; അയൽവാസികളായ മൂന്നുപേർ നിരീക്ഷണത്തിൽ

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില അമ്പതിനായിരവും കടക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ദിവസം മുതലാണ് വില കുറയാന്‍ തുടങ്ങിയത്. സര്‍വകാല റെക്കോര്‍ഡായ 49,440 രൂപയില്‍ എത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില കുറഞ്ഞത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച ശേഷമാണ് രണ്ടുദിവസത്തിനിടെ 440 രൂപ ഇടിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News