വന്യജീവി ആക്രമണം; കേരളത്തിന്റെ നിയമ ഭേദഗതി നിര്‍ദേശം സുപ്രധാനം

വന്യജീവി ആക്രമണത്തില്‍ കേരളത്തിന്റെ നിയമ ഭേദഗതി നിര്‍ദേശം സുപ്രധാനം. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘര്‍ഷം പരിഹരിക്കുന്നതിന് വന്യജീവി സംരക്ഷണ നിയമത്തിലെ ചില വകുപ്പുകളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ കഴിഞ്ഞ ഫെബ്രുവരിയില്‍ പാസാക്കിയിരുന്നു.

ചട്ടം 118 പ്രകാരം വനം മന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്. ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട വന്യമൃഗത്തെ മനുഷ്യജീവന് അപകടകരമായ സാഹചര്യത്തില്‍ പിടികൂടാനോ കൊല്ലാനോ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന നിയമത്തിലെ സെക്ഷന്‍ 11 (1) (എ) ഭേദഗതി ചെയ്യണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

Also Read : ‘വന്യജീവി കാടിറങ്ങുന്നത് ഏത് രാഷ്ട്രീയപാർട്ടിയാണ് ഭരിക്കുന്നത് എന്ന് നോക്കിയിട്ടല്ല’: മന്ത്രി എ കെ ശശീന്ദ്രൻ

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിക്കായി കാത്തിരിക്കുന്നത് പലപ്പോഴും കാല താമസം സൃഷ്ടിക്കുകയും സാഹചര്യങ്ങള്‍ സങ്കീര്‍ണ്ണമാവുന്നതിനും കാരണമാവാറുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കിയിട്ടുള്ള അധികാരം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് കൈമാറണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ഇത് പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനങ്ങളിലേക്കെത്താന്‍ സഹായിക്കും. എന്നാല്‍ ഭേദഗതി നിര്‍ദ്ദേശം കേന്ദ്രം അംഗീകരിച്ചിട്ടില്ല. വന്യമൃഗ ആക്രമണങ്ങള്‍ അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ അനുകൂല നടപടി കാത്തിരിക്കുകയാണ് സംസ്ഥാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News