ഇന്ത്യയിലെ ആദ്യത്തെ ജെനറേറ്റീവ് എ ഐ കോൺക്ലേവ് നടത്തി കേരള സർക്കാർ; അഭിനന്ദനങ്ങളുമായി യൂണിസെഫ്

ഇന്ത്യയിലെ ആദ്യത്തെ ജിൻേററ്റീവ് എ ഐ കോൺക്ലേവ് കേരള സർക്കാരും ഐബിഎമും ചേർന്ന് നടത്താനിരിക്കവേ അഭിനന്ദനങ്ങൾ അറിയിച്ച് യുണിസെഫ്. എക്‌സിലൂടെയാണ് ഡിജിറ്റൽ പഠന രംഗത്തെ കേരളത്തിന്റെ ഈ മികച്ച നേട്ടത്തെ യൂണിസെഫ് അഭിനന്ദിച്ചത്. കേരള സർക്കാരും ലോകത്തിലെ ഏറ്റവും വലിയ ഐ ടി കമ്പനികളിൽ ഒന്നായ ഐബിഎമും സംയുക്തമായി ഒരു പരിപാടി നടക്കുമ്പോൾ കേരളത്തിലെ വ്യവസായിക അന്തരീക്ഷത്തെ കുറിച്ച് പുതിയ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന കമ്പനികൾക്ക് കൃത്യമായി മനസിലാക്കാൻ പറ്റും. അത് വഴി കേരളത്തിലേക്ക് പുതിയ നിക്ഷേപം വരികയും പുതിയ തൊഴിലവസരങ്ങൾ ഉണ്ടാവുകയും ചെയ്യും.

Also Read: സി ടെറ്റ് പരീക്ഷാ തട്ടിപ്പ്; ബീഹാറില്‍ 31 പേര്‍ അറസ്റ്റില്‍

പുതിയ തൊഴിലവസരങ്ങൾ ഉണ്ടാവുമ്പോൾ കേരളത്തിലെ മാർക്കറ്റിലേക്ക് കൂടുതൽ പണം ചെലവഴിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവും. ഐബിഎം ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷമായി ഒരു വർഷം കൊണ്ട് 1800 പേർക്ക് ഇവിടെ ജോലി നൽകുന്ന സ്ഥാപനമായി ഐബിഎം മാറി, 20 ലക്ഷം രൂപയാണ് ഒരു വർഷം ഇവരുടെ ശരാശരി ശമ്പളം , ഈ ജീവനക്കാരിൽ ഭൂരിഭാഗവും മലയാളികൾ ആണ് അവർ ഈ പണത്തിൻ്റെ പ്രധാന ഭാഗം കേരളത്തിൽ ചെലവഴിക്കും ഇത് വഴി മറ്റു രംഗത്തും വളർച്ച ഉണ്ടാവും.

Also Read: ദുൽഖർ സൽമാൻ നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം; ലക്കി ഭാസ്കർ സെപ്റ്റംബറിലെത്തും

പല പ്രൊഡക്റ്റുകൾ ഡെവലപ്പ് ചെയ്യാൻ ഇവിടെയുള്ള സ്റ്റാർട്ടപ്പുകൾക്ക് സാധിക്കും, എന്തൊക്കെയാണ് ജെൻ എ ഐയുടെ സാധ്യതകൾ, എവിടെയൊക്കെ പ്രൊഡക്റ്റ് വിൽക്കാൻ പറ്റുമെന്നെല്ലാം മനസിലാക്കാൻ ഈ ക്ലോൺക്ലേവ് സഹായിക്കും. ഇന്ത്യയിലെ ആദ്യത്തെ ഐ ടി പാർക്ക് തിരുവനന്തപുരം ടെക്നോപാർക്ക് ആണ് , അത് പോലെ ഇന്ത്യയുടെ ആദ്യ എ ഐ ഹബ്ബായി കേരളത്തെ മാറ്റാനാണ് പിണറായി സർക്കാരിന്റെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration