വാഴകള്‍ വെട്ടിമാറ്റിയ സംഭവം; കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

ഇടുക്കി വാരപ്പെട്ടിയില്‍ കെഎസ്ഇബിയുടെ ഹൈ ടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്നതിന് താഴെയുള്ള വാഴകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ കർഷകൻ തോമസിന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ. വൈദ്യുതി മന്ത്രി കെ കൃഷ്ണന്കുട്ടിയും കൃഷി മന്ത്രി പി പ്രസാദും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചിങ്ങം ഒന്നിനാകും തോമസിന് നഷ്ടപരിഹാരം കൈമാറുക.

Also Read: വാഴകള്‍ വെട്ടിമാറ്റിയ സംഭവം; കര്‍ഷകന് ഉചിതമായ സഹായം നല്‍കുമെന്ന് കെഎസ്ഇബി

ഇടുക്കി വാരപ്പെട്ടിയില്‍  കര്‍ഷകന്‍ തോമസിന്റെ കുലവാഴകള്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ചത്. 220 കെവി ലൈനിന് താഴെയുള്ള സ്ഥലത്ത് കൃഷി ചെയ്ത 406 ഏത്തവാഴകളാണ് വെട്ടിയത്. ലൈനില്‍ തട്ടിയതിന്റെ പേരിലാണ് കെ എസ് ഇ ബി അധികൃതരുടെ നടപടി.  വിഷയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.  ഈ സംഭവത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

ആഗസ്റ്റ് നാലാം തീയതി 12.56 ന് മൂലമറ്റം നിലയത്തില്‍ നിന്നുള്ള ഈ ലൈന്‍ തകരാരിലാകുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരാതിക്കാരന്റെ വാഴയുടെ ഇലകള്‍ കാറ്റടിച്ചപ്പോള്‍ ലൈനിന് സമീപം എത്തുകയും ചില വാഴകള്‍ക്ക് തീ പിടിക്കുകയും ചെയ്തുവെന്നും കെഎസ്ഇബി വിശദീകരിക്കുന്നു. മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാലാണ് ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടിമാറ്റിയതെന്നുമാണ് കെഎസ്ഇബി വിശദീകരണം.

220 കെ വി ലൈനിന് കീഴില്‍ പരാതിക്കാരന്‍ വാഴകള്‍ നട്ടിരുന്നു എന്നും, അവ ലൈനിന് സമീപം വരെ വളര്‍ന്നിരുന്നു എന്നും പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാക്കിയതായി വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. കെഎസ്ഇബി എല്‍ ജീവനക്കാര്‍ സ്ഥല പരിശോധന നടത്തിയപ്പോള്‍, സമീപവാസിയായ ഒരു സ്ത്രീക്ക് ചെറിയ തോതില്‍ വൈദ്യുതി ഷോക്ക് ഏറ്റതായും മനസ്സിലാക്കി. വൈകുന്നേരം ഇടുക്കി – കോതമംഗലം 220 കെ വി ലൈന്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാല്‍, മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്തു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News