ആറ് കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി സര്‍ക്കാര്‍

ഭാരിച്ച ചികിത്സാ ചെലവ് വരുന്ന ഗുരുതര രോഗങ്ങളുള്ള 6 കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പ് സൗജന്യ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജുവനൈല്‍ മൈലോമോണോസിറ്റിക്ക് ലുക്കീമിയ, ഡ്യൂറല്‍ ആര്‍ട്ടീരിയോ വീനസ് ഫിസ്റ്റുല, ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, പ്രൈമറി ഹൈപ്പര്‍ഓക്‌സലൂറിയ ടൈപ്പ് 1, ക്ലാസിക് ഹോഡ്കിന്‍സ് ലിംഫോമ, ഷ്വാക്മാന്‍ ഡയമണ്ട് സിന്‍ട്രോം തുടങ്ങിയ രോഗങ്ങളുടെ സൗജന്യ ചികിത്സയ്ക്കായാണ് അനുമതി നല്‍കിയത്.

ALSO READ: നവകേരള സദസിൽ പങ്കെടുത്ത ഡിസിസി അംഗത്തിന് സസ്പെൻഷൻ

ആരോഗ്യകിരണം സംസ്ഥാനതല സമിതിയാണ് ഇതുസംബന്ധിച്ച് അംഗീകാരം നല്‍കിയത്. സ്വകാര്യ മേഖലയില്‍ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സകളാണ് സൗജന്യമായി ലഭ്യമാക്കുന്നത്.

ALSO READ: സി.എ.എ നടപ്പാക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ ഒരേയൊരു സംസ്ഥാനം കേരളമാണ്: മുഖ്യമന്ത്രി

തലശേരി സ്വദേശിയായ ഒരു വയസുളള്ള കുട്ടിയ്ക്ക് ജുവനൈല്‍ മൈലോമോണോസിറ്റിക് ലുക്കീമിയ രോഗത്തിന് മലബാര്‍ കാന്‍സര്‍ സെന്റര്‍ വഴി ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍, പാലക്കാട് സ്വദേശി 14 വയസുള്ള കുട്ടിയ്ക്ക് ഡ്യൂറല്‍ ആര്‍ട്ടീരിയോ വീനസ് ഫിസ്റ്റുലയ്ക്ക് ശ്രീചിത്ര വഴി എംബോളൈസേഷന്‍, പാലക്കാട് സ്വദേശിയായ 5 വയസുകാരന് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയ്ക്ക് മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിന്നും ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍, തിരുവനന്തപുരം സ്വദേശിയായ 2 വയസുകാരിയ്ക്ക് പ്രൈമറി ഹൈപ്പര്‍ഓക്‌സലൂറിയയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, തിരുവനന്തപുരം സ്വദേശി 6 വയസുകാരന് ക്ലാസിക് ഹോഡ്കിന്‍സ് ലിംഫോമയ്ക്ക് എസ്.എ.ടി. ആശുപത്രിയില്‍ നിന്നും ഓട്ടോലോഗസ് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍, തിരുവനന്തപുരം സ്വദേശി 10 വയസുകാരിയ്ക്ക് ഷ്വാക്മാന്‍ ഡയമണ്ട് സിന്‍ട്രോം രോഗത്തിന് മലബാര്‍ കാന്‍സര്‍ സെന്റര്‍ വഴി ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ എന്നീ ചികിത്സകള്‍ക്കാണ് അനുമതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News