പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് നിരവധി കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐകള്‍ ഉണ്ട്. അവിടെയൊക്കെ ന്യൂജെന്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ലോകത്തുള്ള ഏത് കോഴ്സും പഠിക്കാനുള്ള സാഹചര്യം ഒരുങ്ങുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സംരഭത്വത്തിന് സമഗ്രമായ ഒരു മിഷന്‍ നടപ്പിലാക്കണമെന്ന വിഷയത്തില്‍ പ്രമോദ് നാരായണന്‍ എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
എംഫില്‍, പിഎച്ച്ഡി കോഴ്സുകള്‍ക്കുള്ള പ്രായ പരിധി 33 ല്‍ നിന്ന് 40 ലേക്ക് ഉയര്‍ത്തിയതായും സ്കോളര്‍ഷിപ്പ് ലഭിക്കാനുള്ള ഉയര്‍ന്ന പ്രായ പരിധി 40 ല്‍ നിന്ന് 45ലേക്ക് ഉയര്‍ത്തിയതായും കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഫീസ് മുന്‍കൂട്ടി അടയ്ക്കാത്ത കുട്ടികള്‍ക്ക് സ്വകാര്യ മേഖലയില്‍ പ്രവേശനം നല്‍കിയിരുന്നില്ല. അത് പരിഹരിക്കാന്‍ കുട്ടികള്‍ക്ക് ഫ്രീഷിപ്പ് കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. പ്രവേശനം നേടുമ്പോള്‍ തന്നെ ഫീസ് അടയ്ക്കണമെന്ന സാഹചര്യം ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.
ALSO READ: ക്ഷേത്രപൂജാരിമാരായി മൂന്ന് യുവതികള്‍; തമിഴ്നാട്ടിൽ സമത്വത്തിന്റെ പുതിയ യുഗമെന്ന് എം കെ സ്റ്റാലിൻ
എട്ട് മുതല്‍ 12 ക്ലാസ് കുട്ടികള്‍ക്ക് നല്‍കി വന്നിരുന്ന പഠനമുറി 5 മുതല്‍ ഏഴ് വരെയുള്ള കുട്ടികള്‍ക്കും നല്‍കാന്‍ തീരുമാനിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠന മുറി നല്‍കിയിരുന്നില്ല. അവര്‍ക്കും പഠനമുറി നല്‍കാന്‍ തീരുമാനമായതായും മന്ത്രി വ്യക്തമാക്കി. മോഡല്‍ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും കുട്ടികള്‍ക്ക് ലോകത്ത് തന്നെ മികച്ച ഗവേഷകരടക്കമുള്ള ആളുകളുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങളൊരുക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here