‘കെഎസ്‌ആർടിസിക്ക്‌ 30 കോടി അനുവദിച്ചു’: ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി നൽകിയിരുന്നു. പ്രതിമാസം 50 കോടി രൂപ വീതമാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി നൽകുന്നത്‌. ഈ വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ വകയിരുത്തിയത്‌. ഇതിനകം 1111 കോടി നൽകി. ഈ സർക്കാർ ഇതുവരെ 6100 കോടി രൂപ കെഎസ്‌ആർടിസിക്കായി അനുവദിച്ചിട്ടുണ്ട്.

കെ എസ് ആർ ടി സിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞിരുന്നു. വരുന്ന ആറേഴ് മാസത്തിനുള്ളിൽ കെ എസ് ആർ ടി സി ജനങ്ങളെ ഞെട്ടിക്കും. കെ എസ് ആർ ടി സി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകും. കാത്തിരുന്നോളൂ, അതിനുള്ള ക്രമീകരണമെല്ലാം ചെയ്തിട്ടുണ്ടെന്നും കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.

Also Read; ‘സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപകൂടി അനുവദിച്ചു’: മന്ത്രി കെഎൻ ബാലഗോപാൽ

News summary; The Kerala government has sanctioned another Rs 30 crore for KSRTC

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration