എൻസിഇആർടിയുടെ ഇന്ത്യ പേര് മാറ്റ ശുപാർശയിൽ പ്രതിഷേധവുമായി കേരളം; കേന്ദ്രത്തിന് കത്തയക്കാനൊരുങ്ങി മന്ത്രി വി ശിവൻകുട്ടി

എൻസിഇആർടിയുടെ ഇന്ത്യ പേര് മാറ്റ ശുപാർശയിൽ കേരളം കേന്ദ്രത്തെ പ്രതിഷേധം അറിയിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി.ശി‍വൻകുട്ടി കത്തയക്കും. ശുപർശയുമായി മുന്നോട്ട് പോകാൻ കേന്ദ്രം തീരുമാനിച്ചാൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് കേരളം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.ശിവ‍ൻകുട്ടി വ്യക്തമാക്കി.

ALSO READ: സ്മാര്‍ട്ട് ഫോണ്‍ എടുത്ത് കൈയില്‍ കെട്ടിയാലോ?; ചരിത്രം സൃഷ്ടിക്കാന്‍ ലെനോവോ

പാഠപുസ്തകങ്ങളിലെ ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കാനായിരുന്നു എൻസിഇആർടിയുടെ സിഐ ഐസക്ക് സമിതി ശുപാർശ നൽകിയിത്. ഭരണഘടനയ്ക്കെതിരായ നീക്കമെന്ന് കേരളം ഇതിനകം നിലപാടെടുത്തു ക‍ഴിഞ്ഞു. കേന്ദ്രത്തെ ഔദ്യോഗികമായി പ്രതിഷേധമറിയിക്കാനും സംസ്ഥാനം തീരുമാനിച്ചതായി മന്ത്രി വി.ശി‍വൻകുട്ടി പറഞ്ഞു.

ALSO READ: പ്രശസ്ത ചലച്ചിത്ര കലാസംവിധായകന്‍ സാബു പ്രവദ അന്തരിച്ചു

ഭരണഘടനയെ മുൻ നിർത്തിയാകും സംസ്ഥാനം പ്രവർത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ സംസ്ഥാനം പ്രത്യേകമായി പഠിപ്പിക്കാൻ തീരുമാനിച്ച് പാഠപുസ്തകം തയ്യാറാക്കി. പേര് മാറ്റത്തിലും കേന്ദ്രം എൻസിഇആർടിയുടെ ശുപാർശ അംഗീകരിച്ചാൽ സംസ്ഥാനം സംസ്ഥാനത്തിന്‍റേതായ നിലപാട് സ്വീകരിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി ആലോചിച്ചാകും അക്കാര്യത്തിൽ സർക്കാർ ഔദ്യോഗിക തീരുമാനം എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News