മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ നടപടികള്‍ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. തിങ്കളാഴ്ച അദാനി ഗ്രൂപ്പുമായും, മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും മന്ത്രിതല ഉപസമിതി ചര്‍ച്ച നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍. തുമ്പയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ വീട് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു.
Also Read: ആറ് മാസത്തിനുള്ളിൽ നാല് തവണ ‘ടെയിൽ സ്‌ട്രൈക്ക്; ഇൻഡിഗോ എയർലൈന് 30 ലക്ഷം രൂപ പിഴ
മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പൊഴിയിലെയും ചാനലിലെ മണ്ണ് മാറ്റാന്‍ അദാനിയുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കാനും തീരുമാനം എടുത്തിരുന്നു. പൊഴിയിലെ മണ്ണ് മാറ്റാന്‍ സ്ഥിരം സംവിധാനവും. ഇതിനായി 10 കോടിയുടെ പദ്ധതി എന്നിവ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയയാണ് മന്ത്രിതല സംഘം തിങ്കളാഴ്ച അദാനി ഗ്രൂപ്പുമായും, മത്സ്യ തൊഴിലാളി പ്രതിനിധികളുമായും ചര്‍ച്ച നടത്തുക.
Also Read: ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നിയമവിരുദ്ധമാക്കണം; രാജ്യസഭയിൽ ആവശ്യമുന്നയിച്ച് ബിജെപി എംപി
മുതലാപ്പൊഴിയിലെ പ്രശ്‌നം പഠിക്കാന്‍ നിയോഗിച്ച കമ്മറ്റി ഡിസംബറില്‍ ആണ് റിപ്പോര്‍ട് സമര്‍പ്പിക്കുക. ഇതിന് മുന്‍പ് തന്നെ താത്കാലിക പരിഹാരം കാണാനാണ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. തുമ്പയില്‍ കഴിഞ്ഞ അപകടത്തില്‍ പെട്ട മത്സ്യതൊഴിലാളിയുടെ വീട് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here