സർക്കാർ ഉടമസ്ഥതയിൽ ഉള്ള രാജ്യത്തെ ആദ്യ ഒടിടി പ്ലാറ്റഫോം പുറത്തിറക്കി കേരളം. സി സ്പേസ് എന്ന പേരിലുള്ള ഒടിടി മുഖ്യമന്ത്രി പിണറായി വിജയൻ ലോഞ്ച് ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനാണ് സി സ്പേസിന്റെ നടത്തിപ്പ് ചുമതല. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും സി സ്പേസ് ലഭ്യമാകും.
35 ഫീച്ചർ ചിത്രങ്ങളും, 6 ഡോക്യൂമെന്ററികളും, ഒരു ഹൃസ്വചിത്രവുമടക്കം ആദ്യഘട്ടത്തിൽ 42 ചിത്രങ്ങളാണ് സി സ്പേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ‘ബി 32 മുതൽ 44 വരെ’, ‘നിഷിദ്ധോ’ തുടങ്ങിയ ചിത്രങ്ങളും സംസ്ഥാനത്തിന്റെ സ്വന്തം ഒടിടിയിലുടെ ആസ്വദിക്കാം. ഒരു സിനിമ കാണുന്നതിന് 75 രൂപയാണ് ഈടാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സി സ്പേസിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു.
സി സ്പേസിൽ ഈടാക്കുന്ന തുകയുടെ നേർപ്പകുത്തി നിർമ്മാതാവിന് ലഭിക്കും. സിനിമ പ്രവർത്തകരുടെ ക്ഷേമത്തിനും കലാലയങ്ങളിൽ ഉൾപ്പെടയുള്ള ഫിലിം ക്ലബ്ബ്കൾ പ്രോത്സാഹിപ്പിക്കുന്നതിനും നിശ്ചിത തുക നീക്കി വെക്കും. സി സ്പേസിൽ ഉടൻ തന്നെ നൂറോളം ചിത്രങ്ങൾ കൂടി എത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here