‘രാജ്യത്തെ വിലക്കയറ്റം കേരളത്തില്‍ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ വിപണി ഇടപെടല്‍’; മന്ത്രി എം.ബി രാജേഷ്

രാജ്യത്തെ പരിധിവിട്ട വിലക്കയറ്റം കേരളത്തില്‍ ഒരുപരിധിവരെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ കൊണ്ടാണെന്ന് മന്ത്രി എം.ബി രാജേഷ്. പാലക്കാട് കോട്ടമൈതാനത്ത് സപ്ലൈകോ ഓണം ഫെയര്‍ 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വമ്പന്‍ ഓഫറുകളും വിലക്കുറവുമായാണ് ഇത്തവണ സപ്ലൈകോ ഓണം ഫെയര്‍ നടക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രവര്‍ത്തന സമയം. പ്രവേശനം സൗജന്യമാണ്. റേഷന്‍ കാര്‍ഡുമായി വന്നാല്‍ സബ്സിഡി സാധനങ്ങള്‍ വാങ്ങാം. ഓണം ഫെയറിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിച്ചു.

Also Read: നികുതി വെട്ടിപ്പ്; ചോദ്യങ്ങളോട് മുഖംതിരിച്ച് മാത്യു കുഴല്‍നാടന്‍

പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സപ്ലൈകോയുടെയും കുടുംബശ്രീയുടെയും ഓണ ചന്തകള്‍ക്ക് കഴിഞ്ഞെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. സപ്ലൈകോ പോലുള്ള വിപണി ഇടപെടലിലൂടെയാണ് സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാനായതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വ്യാപകമായി സപ്ലൈകോയും കുടുംബശ്രീയും നടത്തുന്ന 2585 ഓണ ചന്തകള്‍ക്ക് പുറമെ സഹകരണ സ്ഥാപനങ്ങളും ഓണച്ചന്തകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ സംസ്ഥാന സര്‍ക്കാര്‍ ഓണച്ചന്തയിലൂടെ സാധനങ്ങള്‍ എത്തിക്കുന്നത് പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

Also Read: ലഡാക്കില്‍ സൈനിക വാഹനം മറിഞ്ഞ് ഒന്‍പതുപേര്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News