‘വിട ബുക് മൈ ഷോ’, കേരളം ഇനി ‘എൻ്റെ ഷോ’ ആപ്പ് ഭരിക്കും’, പദ്ധതിയുമായി കേരള സർക്കാർ; ഒന്നര രൂപ മാത്രം അധിക ചാർജ്

കേരളത്തിൽ സിനിമാടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനായി പുതിയ വെബ്‌സൈറ്റും ആപ്ലിക്കേഷനും നിർമിച്ച് കേരളം സർക്കാർ. എന്റെ ഷോ’ എന്നാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ പതിനാറ് തിയേറ്ററുകളിൽ ‘എന്റെ ഷോ’വഴിയുള്ള ടിക്കറ്റ് വിതരണം ഉടൻ ആരംഭിക്കും.

ALSO READ: ഒരേ മനസോടെയല്ലാതെ വിവാഹമെന്ന തീരുമാനം, ഒടുവിൽ പിരിയാൻ തീരുമാനിച്ചു; ഗോവിന്ദ് പദ്മസൂര്യയും ഗോപികയും പറയുന്നു

ജനുവരിയോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളെയും ഉൾപ്പെടുത്തി പൂർണമായും പ്രവർത്തനസജ്ജമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.സാധാരണയായുള്ള സിനിമാടിക്കറ്റ് ബുക്കിങ് ആപ്പുകളെയും വെബ്‌സൈറ്റുകളെയും പോലെയാണ് പുതിയ അപ്പിന്റെയും പ്രവർത്തനം. ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമാണ് ഈ അപ്പുകളിലൂടെ അധികമായി നൽകേണ്ടതുള്ളൂ.

ടിക്കറ്റ് വിതരണം ‘എന്റെ ഷോ’യിലൂടെയാക്കുന്നതോടെ എത്ര ടിക്കറ്റ് വിറ്റു എന്നതിന്റെ കൃത്യമായ കണക്ക് സർക്കാരിനും നിർമാതാക്കൾക്കും തിയേറ്റർ ഉടമകൾക്കും കിട്ടും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചില ടിക്കറ്റ് ബുക്കിങ് ആപ്പുകൾ പണം വാങ്ങി സിനിമയുടെ പ്രചാരണത്തിൽ ഉൾപ്പെടെ സ്വാധീനം ചെലുത്തുന്നതായി ആരോപണമുയർന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ALSO READ: ‘ഇത് താൻ വാലിബൻ’, പുതിയ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നു, മലൈക്കോട്ടൈ വാലിബനിലെ വൈറലായ ആ ചിത്രം ഇതാ

ഒരു ടിക്കറ്റിന് 25 രൂപമുതൽ അധികം ഈടാക്കി ഇവർ വൻലാഭമുണ്ടാക്കുന്നുവെന്ന കണ്ടെത്തലും പുതിയ നീക്കത്തിന് പിന്നിലുണ്ട്. ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതവും വിനോദനികുതിയും ഉറപ്പുവരുത്തുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലുള്ള മറ്റൊരു പ്രധാനഘടകം. 18 ശതമാനം ജി.എസ്.ടി.ക്കും എട്ടരശതമാനം വിനോദനികുതിക്കും പുറമേ സെസ് ഇനത്തിൽ മൂന്നുരൂപ ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതമായി ഓരോ ടിക്കറ്റിലും ഈടാക്കുന്നുണ്ട്. പക്ഷേ, ഈ തുക പലപ്പോഴും പല തിയേറ്ററുകളും അടയ്ക്കാറില്ല. സിനിമാടിക്കറ്റിങ് ആപ്പുകൾക്കും സ്വന്തമായി ആപ്പും വെബ്‌സൈറ്റുമുള്ള തിയേറ്ററുകൾക്കും ‘എന്റെ ഷോ’യിലൂടെയായിരിക്കും ഇനി ടിക്കറ്റ് വിതരണം ചെയ്യാനാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News