‘മുഖ്യമന്ത്രി നയിച്ചു’; കേരള ഹൗസില്‍ നിന്നും ജന്തര്‍മന്തറിലേക്ക് കേരളം നടന്നെത്തി

കേന്ദ്രത്തിനെതിരായ കേരള സര്‍ക്കാരിന്റെ പ്രതിഷേധം ആരംഭിച്ചു. കേരള ഹൗസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഉടന്‍ ജന്തര്‍ മന്തറില്‍ എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധ പ്ലക്കാര്‍ഡുമായാണ് മാര്‍ച്ചില്‍ അണിനിരന്നത്. കേരള ഹൗസില്‍ നിന്നും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ നടന്നാണ് ജന്തര്‍മന്തറിലേക്ക് എത്തിയത്.

Also Read : ”കൈരളി ഒഴികെയുള്ള എല്ലാ മീഡിയകളും ഇന്ന് കേരള ജനതയ്‌ക്കെതിരാണ് !”; ദില്ലി മലയാളികള്‍ പറയുന്നു

രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധത്തിന് സാക്ഷിയാകുകയാണ് ജന്തര്‍ മന്തര്‍. സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുമ്പോള്‍ കണ്ടില്ലെന്നോ കേട്ടില്ലെന്നോ നടിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയില്ലെന്നും ഇങ്ങോട്ടടിച്ച അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഒരു സര്‍ക്കാരിന് കഴിയും എന്നുകൂടി തെളിയിക്കുകയാണ് ഇന്ന്.

സംസ്ഥാനത്തെ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിസഭ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാന്‍ ദില്ലിയിലെത്തുമ്പോള്‍ കേന്ദ്രത്തിന്റെ നിലപാട് എന്താകും എന്നാണ് ഇനി നോക്കിക്കാണേണ്ടത്.

ജന്തർമന്തറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുക്കുന്നു. പ്രതിഷേധം ഉച്ചവരെ തുടരും. എൻഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക്‌ ക്ഷണിച്ച്‌ കത്ത്‌ നൽകിയിട്ടുണ്ട്‌. ദില്ലി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും.

സഹകരണ ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ചരിത്രത്തിൽ തിളക്കമാർന്ന ഏടായി സമരം മാറും. ദില്ലി സമരത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ വ്യാഴാഴ്‌ച എൽഡിഎഫ്‌ നേതൃത്വത്തിൽ കേരളത്തിലാകെ പ്രതിഷേധ റാലികളും ജനകീയ കൂട്ടായ്‌മകളും സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News