നികുതി വിഹിതം കേന്ദ്രത്തിന്‍റെ സൗജന്യമല്ല; കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നികുതി വിഹിതം കേന്ദ്രത്തിന്‍റെ സൗജന്യമല്ലെന്നും അവകാശമെന്നും കേരളം. ആധികാരികമായ രേഖകളില്ലാതെയാണ് കേന്ദ്രത്തിൻ്റെ കുറിപ്പെന്നും ധനകാര്യ കമ്മീഷന്‍റെ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കണമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

Also Read; ‘പൊളിച്ചോർക്ക് കൊടുക്കാമെങ്കിൽ പൊളിക്കാൻ കൂട്ടുനിന്നവർക്കും കൊടുക്കണ്ടേ എന്നാണ് അവരുടെ ഒരു ഇത്’: മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേരളത്തിലെ ധന മാനേജ്മെന്റിന്റെ പിടിപ്പുകേടാണെന്ന കേന്ദ്ര വാദത്തെ പൂർണ്ണമായും ഖണ്ഡിച്ചു കൊണ്ടായിരുന്നു മറുപടി. അറ്റോർണി ജനറൽ നൽകിയത് ആധികാരികമായ രേഖയല്ലെന്നും വെറും കുറിപ്പ് മാത്രമാണെന്ന് കേരളം വ്യക്തമാക്കി. കേരളം കടം എടുക്കുന്നത് മൂലം സമ്പത്ത് വ്യസ്ഥ തകരുമെന്ന കേന്ദ്ര വാദം അടിസ്ഥാന രഹിതമാണ്. രാജ്യത്തെ മൊത്തം കടത്തിന്റെ 60 ശതമാനവും കേന്ദ്ര സർക്കാരിന്റേതാണ്.

Also Read; മഞ്ചേരി നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ കയ്യാങ്കളി; ആറ് പ്രതിപക്ഷ കൗൺസിലർമാർക്ക് സസ്‌പെൻഷൻ

കടത്തിൻ്റെ 1.75 ശതമാനം മാത്രമാണ് കേരളത്തിൻ്റേത് എന്നും കേരളം നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. പല വസ്തുതകളും മറച്ചുവച്ചുകൊണ്ടാണ് കേന്ദ്രം ആരോപണം ഉന്നയിക്കുന്നത്. കേന്ദ്രത്തിന്റ ധന മാനേജമെന്റും മോശമാണ്. സങ്കുചിത മനസ്ഥിതിയോടെയാണ് കേന്ദ്രം ആരോപണം ഉന്നയിച്ചിരിക്കുന്നത്. അമര്‍ത്യ സെന്‍ ഉള്‍പ്പടെയുള്ള വിദഗ്ദ്ധര്‍ കേരള മോഡലിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട് എന്നും മറുപടിയിൽ പരാമർശമുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തിന്റെ സാഹചര്യം വിലയിരുത്താന്‍ കഴിയില്ല എന്ന് വ്യക്തമാക്കിയാണ് കേന്ദ്രം നൽകിയ കുറിപ്പിന് കേരളം മറുപടി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News