പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖം; പ്രാരംഭ പ്രവർത്തനങ്ങൾക്ക് അഞ്ച്‌ കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമാകുന്നു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച്‌ കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പുതിയ തുറമുഖത്തിനായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 65 മീറ്റർ നീളത്തിൽ പുലിമുട്ട്‌ നിർമ്മാണം ഏറ്റെടുക്കും. ഈവർഷത്തെ ബജറ്റിലാണ്‌ പൊഴിയൂരിൽ പുതിയ തുറമുഖം നിർമ്മാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്‌. 343 കോടി രൂപയാണ്‌ പദ്ധതിയുടെ പ്രതീക്ഷിത അടങ്കൽ. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സമീപ പ്രദേശത്തായാണ്‌ പുതിയ ഫിഷറീസ്‌ തുറമുഖം നിർമ്മിക്കുന്നത്‌.

Also Read; ‘എൻ്റെ ഭൂമി അവർ തട്ടിയെടുത്തു, കൂട്ടുനിന്നത് ഭരണകൂടം’, മധ്യപ്രദേശ് കളക്ട്രേറ്റ് തറയില്‍ കിടന്നുരുണ്ട് പ്രതിഷേധിച്ച് കര്‍ഷകന്‍: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here