തിനകൊണ്ടുള്ള ചെമ്മീൻ ബിരിയാണി, വരകുകൊണ്ട് കേക്ക്, പാൽക്കഞ്ഞി. മലയാളിയുടെ പൊതുഭക്ഷണരീതിക്ക് ബദലായി ചെറുധാന്യങ്ങൾ ആഹാരത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് മില്ലറ്റ് കഫേകൾ ആരംഭിക്കുന്നു. മില്ലറ്റ് കേക്ക്, മില്ലറ്റ് പഴം പൊരി, മില്ലറ്റ് പൊറോട്ട തുടങ്ങി നിരവധി വിഭവങ്ങൾ കഫേകളിൽ കിട്ടും. സംസ്ഥാനത്ത് കൃഷി വകുപ്പ് ആരംഭിക്കുന്ന മില്ലെറ്റ് കഫേകൾ ചൊവ്വാഴ്ച പ്രവർത്തനം തുടങ്ങും.
Also Read: പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴയിട്ട് സൗദി ആരോഗ്യമന്ത്രാലയം
ഉദ്ഘാടനം വൈകിട്ട് നാലിന് തിരുവനന്തപുരം ഉള്ളൂരിലെ കേരള ഗ്രോ സ്റ്റോറിൽ കൃഷിമന്ത്രി പി പ്രസാദ് നിർവഹിക്കും. എല്ലാ ജില്ലകളിലും കഫേകൾ പ്രവർത്തനം തുടങ്ങും. തിരുവനന്തപുരം ജില്ലയിൽ ഉള്ളൂർ, തിരുമല, വർക്കല എന്നിവിടങ്ങളിൽ കഫേകൾ തുടങ്ങും. കൃഷിക്കുട്ടങ്ങൾ, കാർഷിക ഉൽപ്പാദക കമ്പനികൾ, കുടും ബശ്രീ ഗ്രൂപ്പുകൾ, ചെറുധാന്യ കൃഷിവ്യാപന പദ്ധതിയിൽ രൂപീകരിച്ച ഗ്രൂപ്പുകൾ, അഗ്രോ സർവീസ് സെൻ്ററുകൾ 4 തുടങ്ങിയവരാകും കഫേകൾ ഏകോപിപ്പിക്കുക. കൃഷിക്കുട്ടങ്ങൾക്ക് കഫേ തുടങ്ങാം.
Also Read: റെയിൽവേയിൽ അവസരം; നോൺ ടെക്നിക്കൽ സ്റ്റാഫിന് അപേക്ഷിക്കാം
കേരള ഗ്രോ ഷോപ്പ് ആരംഭി ക്കാൻ 10 ലക്ഷം രൂപയും മില്ലെറ്റ് കഫേകൾക്ക് അഞ്ച് ലക്ഷം രൂപയും സർക്കാർ സഹായം നൽകും. വിവിധതരം ചെറുധാന്യങ്ങളും അവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളും കഫേകളിൽ ലഭിക്കും. വിവിധ ഫാമുകൾ, കൃഷിക്കൂട്ടങ്ങൾ, എഫ്പിഒ കൾ, ആഗ്രോ സർവീസ് സെന്ററുകൾ, എൻജിഒകൾ എന്നിവരുടെ ഉൽപ്പന്നങ്ങൾ മൂല്യവർധന നടത്തി കേരളഗ്രോ ബ്രാൻഡിൽ ഗുണമേന്മ ഉറപ്പുവരുത്തിയാണ് നൽകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here