നാലുലക്ഷത്തോളം ലൈഫ് ഭവന പദ്ധതി ഉപഭോക്താക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ നല്‍കും. 2026നു മുമ്പ് പദ്ധതി പൂര്‍ത്തിയാക്കും. വിവിധ സംരഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, വര്‍ക്ക് ഫ്രം ഹോം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന വര്‍ക്ക് നിയര്‍ ഹോം, ഫ്രീലാന്‍സ് ജോലികള്‍ , മറ്റ് സ്വകാര്യ മേഖലകള്‍ എന്നിവടങ്ങളിലാണ് തൊഴില്‍ നല്‍കുക.
ആദ്യഘട്ടമായി പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി കെ ഡിസ്‌കിന്റെ തൊഴില്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലായ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കും. കേരളത്തിലെ തൊഴിലന്വേഷകരെയും ലോകമെങ്ങുമുള്ള തൊഴില്‍ദാതാക്കളെയും ബന്ധിപ്പിക്കുന്ന പോര്‍ട്ടലാണ് ഡിഡബ്ല്യുഎംഎസ്. തൊഴില്‍ദാതാവിന്റെ ആവശ്യകതയും തൊഴില്‍ സ്വഭാവവും മനസിലാക്കിയുള്ള തൊഴില്‍ പരിശീലനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബ്ലോക്ക് തലത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തി വിദഗ്ധ തൊഴില്‍ പരിശീലനവും നല്‍കും. ഇതിനായി നോളജ് ഇക്കോണമി മിഷന്‍ പ്രൊഫഷണലുകളെ നിയോഗിക്കും. തൊഴില്‍ മേളകളും സംഘടിപ്പിക്കും.
Also Read: ‘മലയാള സിനിമയെ കോർപറേറ്റുകൾ കയ്യടക്കാൻ ശ്രമിക്കുന്നു’, അപകടം തുറന്നു പറഞ്ഞ് നിർമാതാവ് സാന്ദ്ര തോമസ്
തൊഴില്‍ ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായ ഫോളോഅപ് നടത്തി പിന്തുണയും സഹായവും ഉറപ്പാക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ബ്ലോക്ക്തല കമ്മിറ്റികള്‍, ജില്ലാതല നിര്‍വഹണ കമ്മിറ്റികള്‍, കോര്‍ ഗ്രൂപ്പ് എന്നീ സമിതികള്‍ രൂപീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ്മാര്‍ സെക്രട്ടറിമാര്‍ മുതല്‍ ലൈഫ്മിഷന്‍ സിഇഒ നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍മാരെ വിവിധ സമിതികളില്‍ അംഗമായിരിക്കും. ആകെ 3,82,138 വീടുകളാണ് ലൈഫ് പദ്ധതിയില്‍ ഇതുവരെ നിര്‍മാണം പൂര്‍ത്തിയായത് 4,97,854 വീടുകള്‍ക്ക് അനുമതി ലഭിച്ചു. ിതില്‍ 1,15,716 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here