കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാൻ സാധ്യത

arif mohammed khan

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാൻ സാധ്യത. ഇത് സംബന്ധിച്ച് ആലോചന നടക്കുന്നതായി റിപ്പോർട്ട് .നാവികസേന മുൻ മേധാവി അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷി കേരള ഗവർണറായേക്കും എന്നാണ് വിവരം .ആരിഫ് മുഹമ്മദ് ഖാനെ മറ്റൊരു പദവിയിലേക്ക് പരിഗണിക്കും .

ALSO READ: ‘കൂടെ വരുന്ന ആരെയും ഞങ്ങൾ ഒറ്റപ്പെടുത്തില്ല’, സരിനെ സ്വീകരിക്കണോ എന്ന് പാലക്കാട് ജില്ലാ കമ്മിറ്റി ചേർന്ന് കൃത്യമായ തീരുമാനമെടുക്കും: എ കെ ബാലൻ

നിലവിൽ ദേവേന്ദ്രകുമാർ ജോഷി ആൻഡമാൻ നിക്കോബാർ ലഫ് ഗവർണറാണ് . മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിലേറെയായി പദവിയിലിരിക്കുന്ന ഗവർണ്ണർമാരെ മാറ്റിയും പുതിയ ഗവർണ്ണർ മാരെ നിയമിച്ച് കൊണ്ടുള്ള ഉത്തരവാകും രാഷ്ട്രപതി ഭവൻ പുറപ്പെടുവിക്കുക . മഹാരാഷ്ട്ര , ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് വിവരം . ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് നിന്ന് വിട്ട് നിന്ന് ബിജെപിയുടെ മുതിർന്ന നേതാക്കളടക്കമുള്ള വരെ ഗവർണ്ണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News