ഗവര്‍ണര്‍ രാഷ്ട്രീയ താത്പര്യത്തോടെ വിസിമാരെ നിയമിച്ചെന്നും ഹൈക്കോടതിയെ വെല്ലുവിളിച്ചാണ് ഗവര്‍ണറുടെ നീക്കമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ പറഞ്ഞു. സര്‍വകലാശാലയുടെ താത്പര്യം പോലും പരിഗണിക്കാതെയാണ് അദ്ദേഹം വിസിമാരെ നിയമിച്ചത്.
ഗവര്‍ണര്‍ സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കുകയാണ്. അധികാര ദുര്‍വിനിയോഗമാണ് അദ്ദേഹം നടത്തുന്നത്. മാന്യതയും മര്യാദയും പാലിക്കാതെയാണ് ഗവര്‍ണറുടെ ഇടപെടല്‍. ഈ സമീപനം തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറാകണം. ഹൈക്കോടതിയെയും സര്‍ക്കാരിനെയും വിദ്യാര്‍ഥികളെയുമൊക്കെ കേള്‍ക്കാന്‍ തയ്യാറാകണം. ഉന്നത വിദ്യാഭ്യാസ മേഖലയെ താറടിക്കുകയാണ് ഗവര്‍ണര്‍. രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി കോടതികളെ വെല്ലുവിളിച്ചാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നതെന്നും അനുശ്രീ പറഞ്ഞു.
Read Also: സര്‍ക്കാര്‍ ലിസ്റ്റ് തള്ളി ഗവര്‍ണറുടെ നിയമനം; കെടിയു വിസിയെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍
അമ്മു എസ് സജീവിന്റെ കുടുംബത്തിനൊപ്പമാണ് എസ്എഫ്ഐ. കാമ്പസിലെ അരാജക പ്രവര്‍ത്തനങ്ങള്‍ മാറണം. എസ്എഫ്‌ഐ തെരുവില്‍ സമരം ചെയ്യുമെന്നും കരിങ്കൊടി സമരം ഉള്‍പ്പെടെ നടത്താനാണ് തീരുമാനമെന്നും അനുശ്രീ പറഞ്ഞു.
News Summary: SFI state president Anusree said that the governor appointed the VCs out of political interest and that the governor’s move was in defiance of the High Court.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here