ഗവര്‍ണര്‍ കയറി സര്‍വകലാശാലകളെ ഭരിക്കുന്നത് മുസ്ലിം ലീഗ് പിന്തുണക്കില്ല; ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി

kunjalikkutty

സര്‍വകലാശാലകളെ ഗവര്‍ണര്‍ കയറി ഭരിക്കുന്നതിനെ മുസ്ലിം ലീഗ് പിന്തുണക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍വകലാശാല ഭരണത്തിലൊക്കെ സംസ്ഥാന സര്‍ക്കാരിനോട് എതിര്‍പ്പുണ്ട്. സമരം ചെയ്യാറുമുണ്ട്. എന്നാല്‍ ഗവര്‍ണറുടെ നടപടി അംഗീകരിക്കാനാകില്ല. ഗവര്‍ണറുടെ ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇതൊക്കെയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഹൈക്കോടതിയെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം സാങ്കേതിക- ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ച പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സര്‍ക്കാര്‍ പട്ടികയിലുള്ളയാളെ പരിഗണിക്കണമെന്ന കോടതി ഉത്തരവ് മറികടന്നാണ് തന്നിഷ്ട പ്രകാരമുള്ള ഗവര്‍ണറുടെ നീക്കം. ഡോ. കെ ശിവപ്രസാദിനെ കെടിയുവിലും സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും നിയമിച്ചാണ് ഗവര്‍ണറുടെ അസാധാരണ നടപടി.

Read Also: കോടതിവിധി ലംഘിച്ചുള്ള ഗവർണറുടെ വിസി നിയമനം ധിക്കാരവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് സിപിഐഎം

സാങ്കേതിക സര്‍വകലശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും വൈസ് ചാന്‍സിലറില്ലാതെയായി ഒരു മാസം തികയുന്ന ദിവസമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമനങ്ങള്‍ നടത്തിയത്. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സര്‍ക്കാര്‍ പട്ടികയില്‍ നിന്നാകണമെന്നാണ് ഹൈക്കോടതി വിധി. ഇത് പരിഗണിക്കാതെയാണ് പട്ടികയില്‍ ഉള്‍പ്പെടാത്ത കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍ ഡോ. കെ ശിവപ്രസാദിനെ ഗവര്‍ണര്‍ നിയമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News