കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു. ‘ദൈനിക് ഭാസ്‌കര്‍’ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് ആരിഫ് മുഹമ്മദ് ഖാന്‍ തിങ്കളാഴ്ച നാഗ്പൂരിലെത്തിയത്. ചൊവ്വാഴ്ച രാവിലെ കേരള ഗവര്‍ണര്‍ ആര്‍എസ്എസിന്റെ നാഗ്പൂരിലെ ആസ്ഥാനം സന്ദര്‍ശിച്ചുവെന്ന് ഒരു ദേശീയ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച ആര്‍എസ്എസ് പ്രസ്താവനയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

Also Read: ‘എല്ലാവരും ഫിറ്റായിരിക്കണം, മറ്റേ ഫിറ്റല്ല’, ചിരി പടര്‍ത്തി മുഖ്യമന്ത്രി

ചൊവ്വാഴ്ച രാവിലെ ഗവര്‍ണര്‍ ഖാന്‍ നാഗ്പൂരിലെ മഹല്‍ ഏരിയയിലെ സംഘടനയുടെ ആസ്ഥാനം സന്ദര്‍ശിച്ചു. അവിടെ അദ്ദേഹത്തെ മുതിര്‍ന്ന ആര്‍എസ്എസ് ഭാരവാഹികളായ രാംഭാവു ബോണ്ടാലെയും ശ്രീധര്‍റാവു ഗാഡ്ഗെയും ചേര്‍ന്ന് സ്വാഗതം ചെയ്തതായി ആര്‍എസ്എസ് ഒരു പ്രസ്താവനയില്‍ പറയുന്നു. ആര്‍എസ്എസ് ചീഫ് മോഹന്‍ ഭാഗവത് ഈ സമയം നാഗ്പൂരിലില്ലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. തൊട്ടടുത്തുള്ള ഒരു മ്യൂസിയവും ഗവര്‍ണര്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News