തൃശൂരിലെ ഓപ്പറേഷന്‍ ‘ടെറേ ദെല്‍ ഓറോ’; പിടിച്ചെടുത്തത് 104 കിലോഗ്രാം സ്വര്‍ണം

തൃശ്ശൂരില്‍ സ്വര്‍ണാഭരണ നിര്‍മ്മാണ സ്ഥാപനങ്ങളിലും ഹോള്‍സെയില്‍ വ്യാപാര സ്ഥാപനങ്ങളിലും സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ റെയ്ഡില്‍ 104 കിലോ സ്വര്‍ണം. ഓരോ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളിലും കടകളിലും ഉടമകളുടെ വീടുകളിലുമാണ് റെയ്ഡ്. 74 കേന്ദ്രങ്ങളിലായി നടന്ന റെയ്ഡില്‍ സ്വര്‍ണത്തോടൊപ്പം നികുതി വെട്ടിപ്പുകളുടെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.

ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിലിരിക്കുന്ന എബ്രഹാം ബെന്നിന്റെ നേതൃത്വത്തില്‍ നാല് പേരാണ് റെയഡിന് ചുക്കാന്‍ പിടിച്ചത്. 100 ലധികം ഉദ്യോഗസ്ഥര്‍ പങ്കെടുത്തായിരുന്ന പരിശോധന. ഓപ്പറേഷന്‍ ടൊറേ ഡെല്‍ ഒറോ അഥവാ സ്വര്‍ണഗോപുരം എന്ന പേരിലാണ് റെയ്ഡ്.

Also Read : വടകര അജ്ഞാതനായ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍

ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരുന്നു റെയ്ഡ് ആരംഭിച്ചത്. ട്രെയിനിങ് എന്ന പേരില്‍ കൊച്ചിയിലെത്തിയ 700ഓളം ജിഎസ്ടി ഉദ്യോഗസ്ഥര്‍ തൃശൂരിലേക്ക് വാനിലും ടൂറിസ്റ്റ് ബസിലുമായി പോവുകയായിരുന്നു.

അവിടെ നിന്ന് പത്ത് പേരടങ്ങുന്ന വിവിധ സംഘങ്ങളായി സ്വര്‍ണ വ്യാപാര കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍ എത്തുകയും ചെയ്തു. സംസ്ഥാനം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ റെയ്ഡാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News